ലോകത്തിലെ സന്തോഷവാന്‍മാരുടെ കൂട്ടത്തില്‍ യുഎഇയും

പതിനേഴാം സ്ഥാനമാണ് യുഎഇ നേടിയിരിക്കുന്നത്. ഈ സര്‍വ്വെ പ്രകാരം ബ്രിട്ടന്‍, ഫ്രാന്‍സ്, സ്‌പെയിന്‍, ഇറ്റലി, ജര്‍മ്മനി, സിങ്കപ്പൂര്‍, ജപ്പാന്‍, സൗദി അറേബ്യ, ഖത്തര്‍, ഹോങ്കോങ് എന്നീ രാജ്യങ്ങളിലെ ആളുകളേക്കാള്‍ സന്തോഷവാന്‍മാരാണ്.
ഏറ്റവും സന്തോഷവാന്‍മാരായ ആളുകളുള്ള രാജ്യങ്ങളില്‍ മുന്‍നിരയിലുള്ളവയില്‍ ഭൂരിപക്ഷവും വടക്കന്‍ യൂറോപ്യന്‍ രാജ്യങ്ങളാണ്. ഒന്നാം സ്ഥാനത്തുള്ളത് ഡെന്‍മാര്‍ക്ക് ആണ്. ഫിന്‍ലാന്റ്, നോര്‍വ്വെ, നെതര്‍ലാന്റ്‌സ്, കാനഡ എന്നീ രാജ്യങ്ങളാണ് ഡെന്‍മാര്‍ക്കിനു പിന്നില്‍ സ്ഥാനം പിടിച്ചിരിക്കുന്നത്.
ആഫ്രിക്കയിലെ ദരിദ്ര രാജ്യങ്ങളാണ് സന്തോഷത്തിന്റെ കാര്യത്തില്‍ ഏറ്റവും പിന്നിലുള്ളത്. ടോഗോ, ബെനിന്‍, മധ്യ ആഫ്രിക്കന്‍ റിപ്പബ്ലിക്, സിയറ ലിയോണ്‍, ബുറണ്ടി, കോമൊറോസ്, ഹെയ്തി, റ്റാന്‍സാനിയ എന്നിവയാണ് സന്തോഷം കുറഞ്ഞ രാജ്യങ്ങളില്‍ ഉള്‍പ്പെടുന്നത്.
ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിലെ സാമൂഹിക, സാമ്പത്തിക അവസ്ഥകള്‍ പഠിക്കുന്നതാനായി ആണ് ഐക്യരാഷ്ട്ര സഭ ഇത്തരത്തിലുള്ള സര്‍വ്വെകളും പഠനങ്ങളും നടത്തുന്നത്.












Click it and Unblock the Notifications