യുവതി വ്യവസായിയെ കുത്തിക്കൊന്നു

പാക്കിസ്ഥാന്‍കാരന്‍ തന്നെയായ ഒരു കച്ചവടക്കാരന്റെ സഹാത്തോടെ കഴിഞ്ഞ വര്‍ഷം സപ്റ്റംബര്‍ 16നാണ് യുവതി കൊല നടത്തിയത്. കൊലയ്ക്കു ശേഷം ഇരയുടെ മൊബൈല്‍ ഫോണുകളും എടുത്ത് യുഎഇയില്‍ നിന്നും അന്നു തന്നെ കടന്നു കളയുകയായിരുന്നു യുവതി.
മുന്‍കൂട്ടി ആസൂത്രണം ചെയ്ത കൊലപാതകത്തിനും മോഷണത്തിനും കോടതി യുവതിക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസിലെ കൂട്ടു പ്രതിയായ പാക്കിസ്ഥാന്‍കാരന്‍ സംഭവം നടന്ന ദിവസം വിസിറ്റ് വിസയില്‍ യുഎഇയില്‍ എത്തിയതേ ഉണ്ടായിരുന്നുള്ളു.
കൊല നടത്തുന്നതിനു ദിവസങ്ങള്‍ക്കു മുന്‍പ് കൊലച്ചെയ്യപ്പെട്ടയാളുടെ പരാതിയെ തുര്‍ന്ന് കള്ളച്ചെക്ക് നല്‍കി എന്ന കേസില്‍ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു.
എന്നാല്‍ ഇയാള്‍ തന്റെ പേഴ്‌സില്‍ നിന്നും ചെക്ക്ബുക്ക് മോഷ്ടിച്ച് കള്ള ഒപ്പിടുകയായിരുന്നു എന്നും ഇയാള്‍ തന്നെ ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിര്‍ബന്ധിക്കാറുണ്ടായിരുന്നു എന്നുമാണ് യുവതി മൊഴി കൊടുത്തത്. തുടര്‍ന്ന് യുവതിക്ക് പൊലീസ് ജാമ്യം അനുവദിക്കുകയായിരുന്നു.












Click it and Unblock the Notifications