നിര്‍മ്മാണ കമ്പനികള്‍ക്ക് നിയന്ത്രണം
അബുദാബി: നിര്‍മ്മാണ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനികള്‍ ആരോഗ്യ, സുരക്ഷാ, പാരിസ്‌ത്ഥിക കാര്യങ്ങളില്‍ കാര്യമായ ശ്രദ്ധ വെക്കുന്നില്ല എന്നറിഞ്ഞാല്‍ ഈ കമ്പനികളുമായുള്ള എല്ലാ ഇടപാടുകളും നിര്‍ത്തി വെക്കും എന്ന് അബുദാബി മുനിസിപ്പാലിറ്റി ഞായറാഴ്‌ച അറിയിച്ചു.
എല്ലാ തരം നിര്‍മ്മാണ കമ്പനികള്‍ക്കും, എല്ലാ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കും ഇതു ബാധകമാണ് എന്നും മുനിസിപ്പാലിറ്റി അറിയിച്ചു. കര്‍ശന നടപടികള്‍ കൈക്കൊണ്ടില്ലെങ്കില്‍ കമ്പനികള്‍ ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങള്‍ ഒരുക്കുകയില്ല എന്നും പാരിസ്‌ത്ഥിക പ്രശ്‌നങ്ങള്‍ ഉണ്ടാകാതിരിക്കാനുള്ള നിയന്ത്രണങ്ങള്‍ കൈക്കൊള്ളുകയും ഇല്ല എന്ന നിലപാടിലാണ് മുനിസിപ്പാലിറ്റി.
മുനിസിപ്പാലിറ്റി നിഷ്‌കര്‍ഷിക്കുന്ന എല്ലാ നിബന്ധനകലും ക്രമീകരണങ്ങളും ഒരോ നിര്‍മ്മാണ കമ്പനികളിലും വര്‍ക്കിങ് സൈറ്റുകളിലും ഉണ്ടായിരിക്കണം എന്നത് നിര്‍ബന്ധമാക്കിയിരിക്കുകയാണ് മുനിസിപ്പാലിറ്റി.
നിര്‍മ്മാണത്തിന്റെ ഓരോ ഘട്ടങ്ങളില്‍ നിന്നും അടുത്ത ഘട്ടത്തിലേക്ക് പ്രവേശിക്കണമെങ്കില്‍ കോണ്ട്രാക്ടറാണെങ്കിലും കണ്‍സല്‍ട്ടന്റ് ആണെങ്കിലും മുനിസിപ്പാലിറ്റി നിഷ്‌കര്‍ഷിക്കുന്ന എല്ലാ നിബന്ധനകളും പാലിച്ചിരിക്കണം. ഇതെല്ലാം അപകട സാധ്യതകള്‍ കുറക്കുന്നതിന്റെ ഭാഗമായാണ്.
മുനിസിപല്‍ ഇന്‍സ്‌പെക്ടര്‍മാര്‍ ഇടയ്‌ക്കിടയ്‌ക്ക് പരിശോധന നടത്തുകയും കമ്പനിയുടെ ഭാഗത്ത് എന്തെങ്കിലും വീഴ്‌ച ഉണ്ടായാല്‍ പിഴ ഒടുക്കുകയും ചെയ്യും.












Click it and Unblock the Notifications