അബുദാബി സ്‌കൂളുകളുടെ പരീക്ഷാക്രമമായി

മൂന്ന് ഘട്ടങ്ങളിലായുള്ള പരീക്ഷാ ക്രമത്തിനാണ് എജുക്കേഷന്‍ കൗണ്‍സിലിന്റെ എക്‌സിക്യൂട്ടീവ് ഡയരക്ടര്‍ ഓഫ് സ്‌കൂള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്. അതാതു ക്ലാസുകളിലെ പാഠ്യ പദ്ധതിക്കനുസരിച്ച്, ആവശ്യമായത്രം ദിവസങ്ങള്‍ എടുത്ത് ആണ് പരീക്ഷകള്‍ ക്രമീകരിച്ചിരിക്കുന്നത്.
ഈ പുതിയ പരീക്ഷാ ക്രമം അനുസരിച്ച് പബ്ലിക് സ്‌കൂളിലെ ആറാം തരം മുതല്‍ ഒന്‍പതാം തരം വരെയുള്ള ക്ലാസുകളിലെ പരീക്ഷ ജൂണ്‍ 14 മുതല്‍ 25 വരെയായിരിക്കും നടക്കുക. 10, 11 ക്ലാസുകളിലെ സയന്‍സ്, സാഹിത്യം വിഭാഗങ്ങളുടെ പരീക്ഷ ജൂണ്‍ 17ന് ആരംഭിച്ച് ജൂണ്‍ 25ന് അവസാനിക്കും.
അതുപോലെ പന്ത്രണ്ടാം ക്ലാസിലേക്കുള്ള പരീക്ഷ ജൂണ്‍ 17ന് ആരംഭിക്കും. ഈ പരീക്ഷാ സയന്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് ജൂണ്‍ 26 വരെയും സാഹിത്യ വിഭാഗത്തിന് ജൂണ്‍ 28നും അവസാനിക്കും.
എന്നാല്‍ സ്വകാര്യ സ്‌കൂളുകളിലെ പരീക്ഷാ ക്രമത്തില്‍ വ്യത്യാസം ഉണ്ട്. ഇവിടെ ആറാം തരം മുതല്‍ ഒന്‍പതാം തരം വരെയുള്ള ക്ലാസുകളിലെ പരീക്ഷ ജൂണ്‍ 17ന് ആരംഭിച്ച് ജൂണ്‍ 21ന് അവസാനിക്കും.
എന്നാല്‍ വീട്ടിലിരുന്ന് പഠിക്കുന്നവര്‍ക്കും, അഡല്‍ട്ട് എജുക്കേഷന്‍ സെന്റരുകളിലെ വിദ്യാര്‍ത്ഥികള്‍ക്കും പരീക്ഷ ജൂണ്‍ 10നാണ് ആരംഭിക്കുക. ഇതില്‍ ഏഴാം ക്ലാസുകാരുടെ പരീക്ഷ ജൂണ്‍ 18നും എട്ടാം ക്ലാസുകാരുടേത് ജൂണ്‍ 19നും അവസാനിക്കും.
ഒന്‍പതാം ക്ലാസുകാര്‍ക്ക് ജൂണ്‍ 19നും പത്താം ക്ലാസുകാര്‍ക്ക് ജൂണ്‍ 21നും പരീക്ഷ അവസാനിക്കും. പതിനൊന്നാം ക്ലാസുകാര്‍ക്കും ജൂണ്‍ 19ന് പരീക്ഷ തീരും.












Click it and Unblock the Notifications