സ്‌കൂള്‍ബസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
അബുദാബി: സ്‌കൂള്‍ ബസ്സും ട്രക്കും കൂട്ടിയിടിച്ച് അബുദാബിയില്‍ ഒരാള്‍ മരിക്കുകയും ഏഴു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തു. സ്‌കൂള്‍ ബസിന്റെ ഡ്രൈവറാണ് അപകടത്തില്‍ മരണപ്പെട്ടത്.
സ്‌കൂള്‍ ബസ്സിലുണ്ടായിരുന്ന വിദ്യാര്‍ത്ഥികളാണ് പരിക്കേറ്റ ഏഴു പേരും. തിങ്കളാഴ്‌ച മാക്ത പാലത്തിലാണ് അപകടത്തിനു കാരണമായ കൂട്ടിയിടി നടന്നത്. അപകടം നടന്ന ഉടന്‍ തന്നെ ഡ്രൈവര്‍ മരിക്കുകയായിരുന്നു.
പരിക്കേറ്റ വിദ്യാര്‍ത്ഥികളുടെ പരിക്ക് ഗുരുതരമല്ല എന്നാണ് റിപ്പോര്‍ട്ട്. യുഎഇ സമയം ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് അപകടം നടന്നതായി അബുഗാബി പൊലീസിന് വിവരം ലഭിക്കുന്നത്.
അപകടത്തെ കുറിച്ച് അറിഞ്ഞ ഉടന്‍ തന്നെ ആവശ്യമായ പൊലീസുകാരെയും ആംബുലന്‍സുകളും സ്ഥലത്തെത്തിക്കാന്‍ കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ട്.
അപകടത്തില്‍ പരിക്കേറ്റവരെ ഉടനെ ഷെയ്‌ഖ് ഖലീഫ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റവരെല്ലാം ഏഷ്യക്കാരാണ്. എന്നാല്‍ ഇവരുടെ പേരു വിവരം അറിവായിട്ടില്ല. അപകട കാരണം അബുദാബി പൊലീസ് അന്വേഷിക്കുന്നുണ്ട്.
അമിത വേഗതയാണ് അപകട കാരണം എന്നാണ് പ്രാഥമിക വിലയിരുത്തല്‍. അപകടത്തില്‍ പെട്ട സ്‌കൂള്‍ ബസ് ഏതു സ്‌കൂളിന്റേതാണ് എന്നും വിവരം ലഭ്യമായിട്ടില്ല.












Click it and Unblock the Notifications