കാണാതായ ബാലന്‍ തിരിച്ചെത്തി
അബുദാബി: ശനിയാഴ്‌ച അബുദാബിയില്‍ കാണാതായ ഇന്ത്യന്‍ ബാലനെ ഞായറാഴ്‌ച കണ്ടുകിട്ടി. കാണാതായ അതേ അല്‍ വാഹ്‌ദ മാളില്‍ വച്ചാണ് ഞായറാഴ്‌ച രാത്രി 12 വയസ്സുകാരന്‍ മുഹമ്മദ് ഫാസിലിനെ കണ്ടെത്തിയത്.
കുട്ടി പരിക്കൊന്നും കൂടാതെ തിരിച്ചത്തിയതിന്റെ ആഹ്ലാദത്തിലാണ് മാതാപിതാക്കള്‍. പാക്കിസ്ഥാന്‍കാരനായ തന്റെ സഹപാഠിക്കും കുടുംബത്തിനുമൊപ്പം പോവുകയായിരുന്നത്രെ കുട്ടി. ഒരു ദിവസം കഴിച്ചു കൂട്ടിയതും ഈ കുടുംബത്തിനൊപ്പം ആയിരുന്നത്രെ.
ശനിയാഴ്‌ച കുട്ടിയെ കാണാതായതു മുതല്‍ ഞായറാഴ്‌ച രാത്രി കണ്ടു കിട്ടും വരെ ഊര്‍ജ്ജിതമായ തിരച്ചിലിലായിരുന്നു മാതാപിതാക്കള്‍. കാണ്‍മാനില്ല എന്നു കുട്ടിയുടെ ഫോട്ടോയോടു കൂടിയ പോസ്‌റ്ററും പരിസര പ്രദേശങ്ങളിലെല്ലാം പതിച്ചിരുന്നു.
ശനിയാഴ്‌ച പതിവു പോലെ മതപഠന ക്ലായിലേക്കു പോയ കുട്ടിയെ അല്‍ വാഹ്‌ദ മാളില്‍ അലഞ്ഞു തിരിയുന്നതു കണ്ട സെക്യൂരിറ്റികാരന്‍ പിതാവിനെ അന്നു ഉച്ചയോടെ വിവരമറിയിച്ചിരുന്നു. അതു പ്രകാരം കുട്ടിയെ കണ്ടെടുത്ത പിതാവ് കുട്ടിയെ കാറിലിരുത്തി സെക്യൂരിറ്റിയോട് സംസാരിക്കാന്‍ പോയി തിരിച്ചു വന്നപ്പോള്‍ കുട്ടിയെ വീ ണ്ടും കാണാതാവുകയായിരുന്നു.
അന്നത്തെ മതപഠന ക്ലാസില്‍ പാവാത്തതിന് പിതാവ് വഴക്ക് പറയും എന്നു പേടിച്ചായിരിക്കും കുട്ടി ഒളിച്ചോടിയത് എന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications