Get Updates
Get notified of breaking news, exclusive insights, and must-see stories!

സ്‌കൂള്‍ ബസ്സപകടത്തില്‍ മരിച്ചത്‌ മലയാളി ഡ്രൈവര്‍

അബുദാബി: സ്‌കൂള്‍ ബസ്‌ മിനി വാനിലിടിച്ച അപകടത്തില്‍ മരിച്ച ബസ്‌ ഡ്രൈവര്‍ മലയാളിയാണെന്ന്‌ റിപ്പോര്‍ട്ട്‌. ചാലക്കുടി സ്വദേശി പണ്ടാരപ്പറമ്പില്‍ വിജയന്റെയും സുലോചനയുടെയും മകന്‍ വിനീപ്‌ (24) ആണ്‌ അപകടത്തില്‍ മരിച്ചത്‌.

അപകടത്തില്‍ ഏഴു വിദ്യാര്‍ത്ഥിള്‍ക്ക്‌ അപകടം പറ്റി എങ്കിലും ആളപായം വേറെ റിപ്പോര്‍ട്ട്‌ ചെയ്‌തിട്ടില്ല. പരിക്കേറ്റ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന വിദ്യാര്‍ത്ഥികള്‍ ആശുപത്രി വിട്ടു.

അബുദാബി മോഡല്‍ സ്‌കൂളിന്റെ ബസ്സിനു പിന്നില്‍ അല്‍ ഗസല്‍ ട്രാന്‍സ്‌പോര്‍ട്ടിന്റെ മിനി വാന്‍ ഇടിച്ചാണ്‌ അപകടം സംഭവിച്ചിരിക്കുന്നത്‌. തിങ്കളാഴ്‌ച അബുദാബിയിലെ മാക്ത പാലത്തിലാണ്‌ വാഹനങ്ങള്‍ കൂട്ടിയിടിച്ച്‌ ബസ്‌ ഡ്രൈവറുടെ ജീവന്‍ അപഹരിക്കപ്പെട്ടത്‌.

സ്‌കൂള്‍ ബസ്സും ഒരു ട്രക്കും തമ്മില്‍ കൂട്ടിയിടിച്ച്‌ ബസ്‌ ഡ്രൈവര്‍ മരിച്ചു എന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട്‌ ചെയ്യപ്പെട്ടിരുന്നത്‌. അതുപോലെ ബസ്‌ ഏതു സ്‌കൂളിന്‍രേതാണ്‌, ആരാണ്‌ മരണപ്പെട്ട ബസ്‌ ഡ്രൈവര്‍ തുടങ്ങിയ വിവരങ്ങളൊന്നും ലഭ്യമായിരുന്നില്ല.

ഒരു വര്‍ഷം മുമ്പ്‌ യുഎഇയില്‍ എത്തിയതായിരുന്നു വിനീപ്‌. അടുത്ത ജൂണില്‍ നാട്ടില്‍ പോകാനിരിക്കെയാണ്‌ വിനീപിന്റെ ജീവന്‍ വിധി തട്ടിയെടുത്തത്‌. ഇപ്പോള്‍ മൃതദേഹം ഖലീഫ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. നിയമ നടപടികള്‍ പൂര്‍ത്തിയായാല്‍ മൃതദേഹം നാട്ടിലെത്തിക്കും. ഒരു സഹോദരനാണ്‌ വിനീപിനുള്ളത്‌.

45 വിദ്യാര്‍ത്ഥികളാണ്‌ അപകടം നടന്ന ബസ്സില്‍ ഉണ്ടായിരുന്നത്‌. ശക്തമായ ഇടിയുടെ ആഘാതത്തില്‍ വിനീപ്‌ സംഭവസ്ഥലത്തു തന്നെ മരിക്കുകയായിരുന്നു. അപകടത്തില്‍ പരിക്കേറ്റ വിദ്യാര്‍ത്ഥികളും മലയാളികളാണ്‌. ആര്‍ക്കും സാരമായ പരിക്കില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+