ബഹ്‌റൈന്‍ പ്രക്ഷോഭകരെ 'സൗദി സേന' ആക്രമിച്ചു

കള്ളക്കേസുകളില്‍ ഉള്‍പ്പെടുത്തി ജയിലടച്ചിരിക്കുന്ന നേതാക്കളെ വിട്ടുതരണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് ജനങ്ങള്‍ തെരുവിലിറങ്ങിയിട്ടുള്ളത്. ആള്‍കൂട്ടത്തിനു നേരെ തുടര്‍ച്ചയായ രണ്ടാം തവണയാണ് ഇത്തരത്തില്‍ ആക്രമണമുണ്ടാകുന്നത്.
മുഹറഖ് ദ്വീപിന്റെ വടക്കന്‍ തീരത്തുള്ള ദെയര്‍, സമാഹീജ് ഗ്രാമങ്ങളില്‍ പ്രക്ഷോഭം നടത്തിയവര്‍ക്കെതിരേയും പോലിസ് ശക്തമായ നടപടികളാണെടുത്തത്. അനൗദ്യോഗിക കണക്കനുസരിച്ച് നിരവധി പേര്‍ കൊല്ലപ്പെട്ടിട്ടുണ്ട്.
മാര്‍ച്ച് 17 മുതല്‍ ഇന്നുവരെ ഒമ്പതോളം പേരെ സൈന്യം കൊന്നു തള്ളിയതായി പ്രക്ഷോഭകാരികളുടെ പ്രതിനിധി അറിയിച്ചു. പിടിച്ചുകൊണ്ടു പോയ പലരെ കുറിച്ചും ഒരു വിവരവും ഇല്ല. ഭരണാധികാരിയായ കിങ് ഹമദ് ബിന്‍ ഇസ അല്‍ ഖലീഫയാണ് ഇവരുടെ മരണത്തിന് കാരണക്കാരനെന്ന് പ്രക്ഷോഭകാരികള്‍ ആരോപിക്കുന്നു.












Click it and Unblock the Notifications