മാളിലെ തീപ്പിടുത്തം, മരണം 19 ആയി
ദോഹ: ഖത്തറിലെ വില്ലേജിയോ മാളിലുണ്ടായ തീപ്പിടുത്തത്തില്‍ 13 കുട്ടികളടക്കം 19 മരണം. ദോഹ അസീസിയ റോഡിലെ വ്യാപാര സമുച്ചയത്തില്‍ രാവിലെ 11 മണിയോടെയാണ് തീപ്പിടുത്തമുണ്ടായത്. കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന ഡെ കെയര്‍ സെന്ററിലുണ്ടായിരുന്ന കുഞ്ഞുങ്ങളാണ് മരിച്ചത്. ഭൂരിഭാഗം പേരും സ്‌പെയിന്‍, ഫിലിപ്പീന്‍സ്, വെനിസ്വേല രാജ്യങ്ങളില്‍ നിന്നുള്ളവരാണ്.

മരിച്ചവരില്‍ നാലുപേര്‍ ഡെ കെയര്‍ സെന്ററിലെ അധ്യാപികമാരാണ്. രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരില്‍ രണ്ടു പേര്‍ക്ക് ജീവഹാനി സംഭവിക്കുകയും 17 പേര്‍ക്ക് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്.
തീപ്പിടുത്തത്തിന് കാരണം വ്യക്തമായിട്ടില്ലെങ്കില്‍ ഡെ കെയര്‍ സെന്ററില്‍ നിന്നു തന്നെയാണ് തുടക്കം എന്നു അനുമാനിക്കുന്നു. പ്രാദേശിക സമയം എട്ടുമണിയോടെയാണ് തീപ്പിടുത്തം ആരംഭിച്ചത്. കോണിയുടെ ഭാഗത്ത് തീപിടിച്ചതിനാല്‍ കുട്ടികള്‍ കെട്ടിടത്തിനുള്ളില്‍ കുടുങ്ങി പോവുകയായിരുന്നു. ശ്വാസം മുട്ടിയാണ് ഭൂരിഭാഗം പേരും മരിച്ചത്.
മേല്‍ക്കൂര പൊളിച്ചാണ് ഉള്ളില്‍ കുടുങ്ങികിടന്നവരെ പുറത്തെടുത്തത്. മാളില്‍ തീപ്പിടുത്തത്തെ കുറിച്ച് മുന്നറിയിപ്പ് നല്‍കാന്‍ ഒരു സംവിധാനവുമുണ്ടായിരുന്നില്ല. രക്ഷാപ്രവര്‍ത്തനത്തില്‍ വന്ന കാലതാമസം മരണസംഖ്യ ഉയര്‍ത്തിയെന്ന ആരോപണം ചിലര്‍ ഉന്നയിക്കുന്നുണ്ട്.
രാവിലെയുണ്ടായ തീപ്പിടുത്തം പുറംലോകമറിയുന്നത് വൈകുന്നേരത്തോടെയാണ്. ആഭ്യന്തരമന്ത്രി തന്നെയാണ് അപകടത്തിന്റെ വിശദവിവരങ്ങള്‍ പുറത്ത് വിട്ടത്. പരിക്കേറ്റവരെ ഹമദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications