7 വയസ്സുകാരന്‍ ധനസഹായം തേടുന്നു
ദുബയ്: ബ്രെയിന്‍ ട്യൂമര്‍ ബാധിച്ച ഏഴു വയസ്സുകാരന്‍ ചികിത്സയ്‌ക്കായി സുമനസ്സുകളില്‍ നിന്നും ധനസഹായം തേടുന്നു. മൂന്നാം ക്ലാസുകാരനായ സൗരവ് ആണ് ചികിത്സാ സഹായം തേടുന്നത്.
ദുബയിലെ റാഷിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് സൗരവിനെ ഇപ്പോള്‍. ദുബയിലെ ഒരു ട്രേഡിങ് കമ്പനിയില്‍ സെയില്‍സ്‌മേനായി ജോലി ചെയ്യുന്ന സുനില്‍ കുമാറിന്റെ മകനാണ് സൗരവ്. 4,800 ദിര്‍ഹം ആണ് സുനില്‍ കുമാറിന്റെ വരുമാനം.
കഴിഞ്ഞ വ്യാഴാഴ്‌ചയും ഞായറാഴ്‌ചയും സൗരവിന് അടിയന്തിര ശസ്‌ത്രക്രിയ നടത്തിയിരുന്നു. മെയ് 17ന് മൂന്നാമതൊരു ശസ്‌ത്രക്രിയ കൂടി നടത്താനിരിക്കുകയാണ്. ശസ്‌ത്രക്രിയകള്‍ക്ക് ശേഷം കീമോ തെറാപ്പിയും വേണ്ടി വരും.
ഇതുവരെ ആശുപത്രിയില്‍ ചിലവായിരിക്കുന്നത് 72,000 ദിര്‍ഹം ആണ്. നടക്കാനിരിക്കുന്ന ശസ്‌ത്രക്രിയയുടെയും കീമോ തെറാപ്പിയുടെയും കൂടി ചെലവു കൂടിയാവുമ്പോള്‍ ഈ സംഖ്യ ഇനിയും വലുതാകും.
സൗരവിന്റെ പിതാവ് സുനില്‍ കുമാറിനെ സംബന്ധിച്ചിടത്തോളം ഈ തുക എടുത്താല്‍ പൊങ്ങുന്നതിലും എത്രയോ വലുതാണ്. സൗരവിനെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാനും, ധനസഹായം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും സുനില്‍ കുമാറിനെ 050 5726096 എന്ന നമ്പറിലേക്കോ, 050 5649790 എന്ന നമ്പറിലോ ബന്ധപ്പെടാവുന്നതാണ്.
അല്ലെങ്കില്‍ പണം സുനില്‍ കുമാര്‍ കെഎന്‍, അക്കൗണ്ട് നമ്പര്‍ 0012122806001, റാസല്‍ ഖൈമ ബാങ്ക് എന്ന ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാവുന്നതും ആണ്.












Click it and Unblock the Notifications