Get Updates
Get notified of breaking news, exclusive insights, and must-see stories!

ഫ്‌ളാറ്റ്‌ അസോസിയേഷനുകള്‍ തമ്മില്‍ അടി

ദുബയ്‌: ഫ്‌ളാറ്റ്‌ ഉടമകളുടെ രണ്ട്‌ അസോസിയേഷന്‍ ബോര്‍ഡുകള്‍ തമ്മിലുള്ള തര്‍ക്കം കാരണം കുടുക്കിലായിരിക്കുകയാണ്‌ ഫ്‌ളാറ്റിലെ താമസക്കാര്‍. ദുബയിലെ ഗോള്‍ഡന്‍ മൈല്‍ ഫ്‌ളാറ്റിലെ താമസക്കാര്‍ക്കാണ്‌ ഈ ദുര്‍ഗതി ഉണ്ടായിരിക്കുന്നത്‌.

കാര്‍ പാര്‍ക്കിങ്‌ ലോബിയിലേക്കുള്ള പ്രവേശന കവാടം അടച്ചതാണ്‌ താമസക്കാരെ കഷ്ടത്തിലാക്കിയിരിക്കുന്നത്‌. കാറുകള്‍ പാര്‍ക്ക്‌ ചെയ്യാന്‍ സ്ഥലം ഇല്ലാതെ കഷ്ടപ്പെടുകയാണ്‌ ഇപ്പോള്‍ ഈ ഫ്‌ളാറ്റിലെ താമസക്കാര്‍.

പൊലീസ്‌ സ്ഥലം സന്ദര്‍ശിക്കുകയും കാര്‍ പാര്‍ക്കിങ്‌ സൗകര്യം പുനസ്ഥാപിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തു എന്നാണ്‌ റിപ്പോര്‍ട്ട്‌. ഫ്‌ളാറ്റിന്റെ മെയ്‌ന്റനന്‍സ്‌ ഫീ അടയ്‌ക്കാത്തതിനെ ചൊല്ലിയാണ്‌ അസോസിയേഷനുകള്‍ തമ്മില്‍ തര്‍ക്കം ഉണ്ടായിരിക്കുന്നത്‌.

ഇരു കൂട്ടരും തമ്മിലുള്ള പ്രശ്‌നം പരിഹരിക്കാനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്‌. ഗോള്‍ഡന്‍ മൈല്‍ ഫ്‌ളാറ്റുകള്‍ക്ക്‌ രണ്ട്‌ അസോസിയേഷനുകളാണ്‌ ഉള്ളത്‌. നാലാം കെട്ടിടത്തിന്‌ ഒരു അസോസിയേഷന്‍ ബോര്‍ഡും, ഒരെണ്ണം അഞ്ചും ആറും ടവറുകള്‍ക്കു കൂടിയും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+