ദുബയില്‍ അനധികൃതമായി താമസിക്കുന്നവര്‍ അറസ്റ്റില്‍
ദുബയ്: അനധികൃതമായി ദുബയില്‍ താമസിക്കുന്നവരെ തേടിയുള്ള വേട്ട തുടരുന്നു. ദുബയ് റെസിഡന്‍സി ഡിപ്പാര്‍ട്ട്‌മെന്റ് കഴിഞ്ഞ ദിവസം നടത്തിയ അന്വേഷണത്തില്‍ നാലു പേരടങ്ങിയ ഒരു സംഘത്തെയും ഒളിച്ചോടിയ വീട്ടു ജോലിക്കാരെയും ആണ് അറസ്‌റ്റ് ചെയ്‌തത്.
2012ന്റെ ആദ്യ അഞ്ചു മാസത്തില്‍ തന്നെ 5,552 പേരെയാണ് ദുബയില്‍ അനധികൃതമായി താമസിക്കുന്നതിന് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. സംശയം തോന്നിയതിന്റെ അടിസ്ഥാനത്തില്‍ ഒരു ഏഷ്യന്‍ സ്‌ത്രീയെ പിന്തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഇപ്പോള്‍ പിടിയില്‍ ആയിരിക്കുന്ന നാലംഗം സംഘത്തെ അറസ്റ്റ് ചെയ്യാന്‍ സഹായിച്ചത്.
വീട്ടു ജോലി ചെയ്യുന്നവരെ ജോലി സ്ഥലങ്ങളില്‍ നിന്നും ആനധികൃതമായി കടത്തി കൊണ്ടു പോരല്‍ ആയിരുന്നു ഇവരുടെ പരിപാടി. പലരും ഇവര്‍ വഴി അനധികൃതമായി ജോലിസ്ഥലങ്ങളില്‍ നിന്നും ഒളിച്ചോടിയിട്ടുണ്ട്.
ഇങ്ങനെ കടത്തിക്കൊണ്ടു വരുന്നവര്‍ സ്‌പോണ്‍സര്‍മാര്‍ മാറി രാജ്യത്ത് അനധികൃമായി ജോലി ചെയ്യുകയാണ് ചെയ്‌തു വരുന്നത്. ഇപ്പോള്‍ അറസ്‌റ്റ് ചെയ്യപ്പെട്ട 18 വീട്ടു ജോലിക്കാരില്‍ 16 പേരും ഏഷ്യക്കാരാണ്. ബാക്കി രണ്ട് പേര്‍ എത്യേപ്യയില്‍ നിന്നുള്ളവരും.
ഇങ്ങനെ സ്‌പോണ്‍സര്‍മാരില്‍ നിന്നും കടത്തി കൊണ്ടുവരുന്ന സ്‌ത്രീകളെ അനധികൃതമായി മറ്റു വീടുകളില്‍ പാര്‍ട്ട് ടൈം ആയോ ഫുള്‍ ടൈം ആയോ പണിയെടുപ്പിക്കുകയാണ് ഈ നാലംഗ സംഘം ചെയ്യുന്നത്.
രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിന്റെ ഭാഗമായാണത്രെ ഇങ്ങനെ രാജ്യത്ത് അനധികൃതമായി താമസിക്കുന്നവരെ തിരഞ്ഞു പിടിച്ച് അറസ്റ്റ് ചെയ്‌തു നീക്കുന്നത്.
ഈ വര്‍ഷം പിടിക്കപ്പെട്ട 5,552 പേരില്‍ 4,337 പുരുഷന്‍മാരും 1,215 പേര്‍ സ്‌ത്രീകളും ആണ്. അതില്‍ തന്നെ 1,133 പേര്‍ സാധാരണ ജോലിക്കാരും, 832 പേര്‍ വീട്ടു ജോലിക്കാരും, 2,241 പേര്‍ ദുബയില്‍ സ്ഥിരമായി താമസിക്കുന്നവരും, 1,346 പേര്‍ സന്ദര്‍ശകരും ആണ്.












Click it and Unblock the Notifications