ദുബയിലെ വില കൂടിയ റോഡ് ഷെയ്ഖ് സെയ്ദ് റോഡ്

കഴിഞ്ഞ വര്‍ഷം മാത്രം അമിത വേഗത്തില്‍ വണ്ടിയോടിച്ചതിന് 714, 894 എണ്ണം പിഴയാണ് ഷെയ്ഖ് സെയ്ദ് റോഡില്‍ മാത്രം ചുമത്തപ്പെട്ടത്. ഒരു ദിവസം രണ്ടായിരത്തോളം ആളുകള്‍ക്ക്, അല്ലെങ്കില്‍ ഒരു മണിക്കൂറില്‍ 81 ആള്‍ക്കാര്‍ക്ക് എന്ന കണക്കിനാണ് ഇവിടെ 2011ല്‍ പിഴ ചുമത്തപ്പെട്ടത്.
എന്നാല്‍ 2011ല്‍ ഇത്രയധികം പിഴ ചുമത്തപ്പെട്ടിട്ടും ആരും ഒരു പാഠവും പഠച്ചിട്ടില്ല എന്നതാണ് ഖേദകരം. 2012ന്റെ ആദ്യ മൂന്നു മാസത്തില്‍ തന്നെ 210,128 പേര്‍ക്കാണ് പിഴ ചുമത്തേണ്ടി വന്നത്. 2011ലെ ജനുവരി - മാര്‍ച്ച് കാലത്ത് ചുമത്തിയ പിഴയില്‍ നിന്നും 27 ശതമാനമാണ് 2012ല്‍ വര്‍ദ്ധനവ് ഉണ്ടായിരിക്കുന്നത്. 2012ല്‍ ഇത് 165,074 ആയിരുന്നു.
അമിത വേഗത്തിന് ഏറ്റവും കൂടുതല്‍ പിഴ ഒടുക്കേണ്ടി വന്നവരില്‍ ഇന്ത്യന്‍ ചലച്ചിത്ര താരമായ കമാല്‍ റഷീദ് ഖാനും ഉണ്ട്. ഏഴായിരം ദിര്‍ഹമാണ് കമാല്‍ റഷീദ് ഖാന് പിഴ ഒടുക്കേണ്ടി വന്നത്. വാലന്റൈന്‍സ് ഡേ ദിനത്തില്‍ രാത്രിയാണത്രെ ഇദ്ദേഹം അമിത വേഗത്തിന് പിഴ ഒടുക്കേണ്ടി വന്നത്.
എന്നാല്‍ ഇതിലും വലിയ സംഖ്യ പിഴ ഒടുക്കേണ്ടി വന്നവരും ഉണ്ട്. 127,000 ദിര്‍ഹമാണ് ഒരാള്‍ക്ക് ഷെയ്ഖ് സെയ്ദ് റോഡില്‍ അമിത വേഗതയില്‍ വാഹനം ഓടിച്ചതിന് പിഴ ഒടുക്കേണ്ടി വന്നത്.
ഷെയ്ഖ് സെയ്ദ് റോഡു കഴിഞ്ഞാല്‍ പിഴ ചുമത്തലിന്റെ കാര്യത്തില്‍ രണ്ടാം സ്ഥാനം അല്‍ ഖെയ്ല്‍ റോഡിനാണ്. 2011ല്‍ 113,068 ആളുകള്‍ക്കാണ് ഇവിടെ പിഴ ചുമത്തിയത്.
2011ല്‍ ദുബയില്‍ ഏറ്റവും കൂടുതല്‍ റോഡ് അപകട മരണങ്ങള് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട എമിറേറ്റ്സ് റോഡ് ആണ് പിഴയുടെ കാര്യത്തില്‍ മൂന്നാം സ്ഥാനത്ത്. ദുബയ് അല്‍ എയ്ന് റോഡും ദുബയ് ബൈപ്പാസ് റോഡും ആണ് അഞ്ചും ആറും സ്ഥാനത്ത്.
-
സ്വർണ വില 75000ത്തിലേക്ക് എത്തുമെന്നാണോ പ്രതീക്ഷ? ശുദ്ധ മണ്ടത്തരം..ഇപ്പോൾ വാങ്ങിയാൽ ലക്ഷപ്രഭു -
തമിഴകം പിടിക്കാൻ വിജയ്; സ്ഥാനാർത്ഥി പട്ടികയിലെ വമ്പൻ സർപ്രൈസ്; ഞെട്ടലിൽ രാഷ്ട്രീയ ലോകം -
മലപ്പുറം വിഭജിക്കും,ജയിലിൽ നോണ്‍ വെജും കൂലിയും കൊടുക്കില്ല'; സന്തോഷ് പണ്ഡിറ്റ് മുഖ്യമന്ത്രിയായാൽ -
ഇറാനെ വിഴുങ്ങാൻ അമേരിക്കൻ പട? പെന്റഗണിന്റെ 'രഹസ്യ' നീക്കം പുറത്ത് -
"അതവരോട് പോയി ചോദിക്ക്!" എസ്ഡിപിഐ ഡീൽ ചോദ്യങ്ങളിൽ കലിപ്പിലായി മുഖ്യമന്ത്രി -
ഏപ്രിൽ 1 മുതൽ കളി മാറും! പാൻ കാർഡ് നിയമങ്ങളിൽ വൻ മാറ്റം; അറിഞ്ഞില്ലെങ്കിൽ പണി കിട്ടും -
അമേരിക്കൻ സർവ്വകലാശാലകൾ തകർക്കുമെന്ന് ഇറാൻ; പശ്ചിമേഷ്യ കത്തുന്നു -
ഗള്‍ഫും സ്വര്‍ണത്തെ കൈവിടുന്നോ? ഇനി വില കൂടില്ല.. പൊന്നിന് വിനയായത് ഈ മൂന്ന് ഘടകങ്ങള്‍ -
'മീനാക്ഷിയെ നോക്കുന്നത് പണിയാണല്ലോ..വിവാഹം കഴിച്ച് കാണിച്ച് കൊടുത്തൂടെ';മഞ്ജു വാര്യർക്ക് അധിക്ഷേപം -
പാകിസ്താന് തന്ത്രത്തില്‍ നീങ്ങുന്നു; സൗദി, തുര്‍ക്കി നേതാക്കള്‍ ഇസ്ലാമാബാദില്, ഇറാനിലേക്ക് ചരക്കുകള്‍ -
'ചില സഹായങ്ങളൊക്കെ ചെയ്യാമെന്ന് പറഞ്ഞു, പ്രാവർത്തികമാക്കിയാൽ സന്തോഷം';കെ സുധാകരൻ -
ബെംഗളൂരുവിൽ 18,000 രൂപയ്ക്ക് സുഖ ജീവിതം; 22 കാരിയുടെ ഇൻസ്റ്റഗ്രാം വീഡിയോ വൈറൽ..ചെലവാക്കുന്നത് ഇങ്ങനെ












Click it and Unblock the Notifications