വൃക്കരോഗിയായ അഞ്ചാംക്ലാസുകാരനെ മര്‍ദ്ദിച്ചവശനാക്കി
ദുബയ്: വൃക്ക രോഗിയായ അഞ്ചാം ക്ലാസുകാരനെ എട്ടു വിദ്യാര്‍ത്ഥികള്‍ ചേര്‍ന്നു മര്‍ദ്ദിച്ചു അവശനാക്കി. ദുബയിലെ അല്‍ മുഹയ്‌സ്‌നയിലെ അല്‍ ഹെസന്‍ പ്രൈവറ്റ് സ്‌കൂളിലാണ് സംഭവം.
യൂസുഫ് യാക്കൂബ് അബ്ദുല്‍ റഹ്മാന്‍ എന്ന ഒന്‍പതു വയസ്സുകാരനാണ് മര്‍ദ്ദനത്തിനിരയായത്. മുതിര്‍ന്ന ക്ലാസിലെ കുട്ടികളാണ് യൂസുഫിനെ മര്‍ദ്ദിച്ചത്. കൂട്ടത്തില്‍ ഒരു വിദ്യാര്‍ത്ഥിയുടെ സഹോദരിയോട് അപമര്യദയായി പെരുമാറി എന്നു തെറ്റിദ്ധരിച്ചായിരുന്നുവത്രെ കൂട്ടുകാരുടെ പ്രയോഗം.
ചൊവ്വാഴ്‌ചയാണ് സംഭവം നടന്നത്. യൂസുഫിന്റെ പിതാവ് യാക്കൂബ് അബ്ദുല്‍ റഹ്മാന്‍ ഇക്കാര്യത്തെ കുറിച്ച് അല്‍ ഗുസെയ്‌സ് പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്.
വൃക്ക രോഗിയായ തന്റെ മകന്റെ മേല്‍ മര്‍ദ്ദന പലമായി നിരവധി മുറിവുകളും ചതവുകളും പാടുകളും എല്ലാം ഉണ്ടയാട്ടുണ്ടെന്നും, കുട്ടിയുടെ ഒരു ചെവിക്ക് സാരമായ കുഴപ്പം പറ്റിയിട്ടുണ്ട് എന്നൊക്കെ കാണിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്. റാഷിദ് ആശുപത്രിയുടെ അത്യാഹിത വിഭാഗത്തിന്റെ മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും പരാതിക്കൊപ്പം സമര്‍പ്പിച്ചിട്ടുണ്ട്.












Click it and Unblock the Notifications