ഫെയ്‌സ്‌ബുക്കിന് ദുബയില്‍ ഓഫീസ്

കഴിഞ്ഞ ആഴ്‌ചയാണ് നിലവില്‍ ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ നെറ്റ്‌വര്‍ക്കിങ് സൈറ്റായ ഫെയ്‌സ്‌ബുക്കിന്റെ ഷെയര്‍ പൊതുജനങ്ങള്‍ക്ക് സ്വന്തമാക്കാനുള്ള അവസരം തുറന്നു കൊടുക്കപ്പെട്ടത്. അമേരിക്കയുടെ ചരിത്രത്തിലെ തന്നെ ഇത്തരത്തിലുള്ള ഏറ്റവും വലിയ ഷെയര്‍ വില്‌പനയാണിത്.
ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നും കൂടുതല്‍ അഡ്വെര്‍ട്ടൈസര്‌ഡമാരെ നേടുക എന്ന ഉദ്ദേശത്തോടെയാണ് ഫെയ്‌സ്‌ബുക്ക് ദുബയില്‍ ഓഫീസ് തുറക്കുന്നത്.
ഇനി മുതല്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്ള അഡ്വെര്‍ട്ടൈസര്‍മാരുമായുള്ള ഇടപാടുകളെല്ലാം ദുബയ് ഓഫീസ് മുഖേന ആയിരിക്കും. എന്നാല്‍ ഈജിപ്‌ത്, ഇറാഖ്, പാക്കിസ്ഥാന്‍ എന്നീ രാജ്യങ്ങളില്‍ നിന്നുള്ള അഡ്വെര്‍ട്ടൈസര്‍മാരുടെ കാര്യങ്ങള്‍ ഫെയ്‌സ്‌ബുക്കിനു വേണ്ടി ഡിജിറ്റല്‍ അഡ്വെര്‍ട്ടൈസിങ് സൊലൂഷന്‍സ് കമ്പനിയായ കണക്‌റ്റ് ആഡ്‌സ് തന്നെ തുടര്‍ന്നും നോക്കും.












Click it and Unblock the Notifications