Get Updates
Get notified of breaking news, exclusive insights, and must-see stories!

അനധികൃതമായി ഒമാനില്‍ എത്തിയവരെ പിടികൂടി

Oman Map
മസ്‌ക്കറ്റ്‌: അനധികൃതമായി ഒമാനില്‍ കടന്നു കൂടുന്നവരുടെയും, അതുവഴി പൊലീസ്‌ പിടിയിലാവുന്നവരുടെയും എണ്ണം വര്‍ദ്ധിച്ചു കൊണ്ടിരിക്കുകയാണ്‌. ഈ വര്‍ഷം ഇങ്ങനെ പിടികൂടിയവരുടെ എണ്ണത്തില്‍ 27 ശതമാനമാണ്‌ വര്‍ദ്ധനവ്‌ ഉണ്ടായിരിക്കുന്നത്‌.

ഇത്‌ ഈ 2012ന്‍രെ ആദ്യ പാദത്തിലെ മാത്രം കണക്കാണെന്നാണ്‌ ഒമാന്‍ റോയല്‍ പൊലീസ്‌ പറയുന്നത്‌. കഴിഞ്ഞ വര്‍ഷം പിടികൂടിയ 64 ആള്‍ക്കാരുടെ സ്ഥാനത്ത്‌ ഇത്തവണ പിടികൂടിയിരിക്കുന്നത്‌ 213 പേരെയാണെന്നാണ്‌ ഒമാന്‍ പൊലീസിന്റെ പബ്ലിക്‌ റിലേഷന്‍സ്‌ വിഭാഗം പുറത്തു വിട്ടിരിക്കുന്ന കണക്ക്‌.

എന്നാല്‍ ആളുകളെ കയറ്റിക്കൊണ്ടു വരുന്ന 20 ബോട്ടുകള്‍ മാത്രമേ ഇത്തവണ പിടിക്കപ്പെട്ടിട്ടുള്ളൂ. കഴിഞ്ഞ തവണ ഇത്‌ 64 ബോട്ടുകളായിരുന്നു.

വളരെ വലിയ തീരപ്രദേശമാണ്‌ ഒമാനുള്ളത്‌. ഈ വലിപ്പം തന്നെയാണ്‌ ഇവിടെ ചൂഷണ വിധേയമാകുന്നതും. അനധികൃതമായി ഒമാനില്‍ എത്തുന്നവരില്‍ ഏറിയ പങ്കും പാക്കിസ്ഥാനില്‍ നിന്നും അഫ്‌ഗാനിസ്ഥാനില്‍ നിന്നും ഉള്ളവരാണ്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+