അബുദാബി തിരയുന്നയാള്‍ ഒമാനില്‍ മരിച്ച നിലയില്‍

ടിഎന്‍ ശ്രീനിവാസനെയാണ് (54) തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴിഞ്ഞ മാസം റ്റാന്‍സാനിയ വഴി ചെന്നൈയിലേക്ക് പോകും വഴി മസ്‌ക്കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇയാളെ തടഞ്ഞു വെക്കപ്പെട്ടിരുന്നു.
ഈ സംഭവത്തെ തുടര്‍ന്നാണ് ഇയാളെ അറസ്റ്റ് ചെയ്‌ത് മസ്‌ക്കറ്റിലെ ഖുറമിലുള്ള പൊലീസ് ഹെഡ്‌ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയത്. അബുദാബിയില്‍ ഇയാളുടെ പേരില്‍ പണം തട്ടിപ്പ് കേസ് നിലവിലുണ്ട്.
കേസുമായി ബന്ധപ്പെട്ട് അബുദാബി പൊലീസ് ഇയാളെ അന്വേഷിച്ചു വരികയായിരുന്നു. സംഭവം കൊലപാതകമല്ല, മറിച്ച് ആത്മഹത്യ തന്നെയാണ് എന്നാണ് പ്രാഥമിക നിഗമനം.
ഏപ്രില്‍ 26നാണത്രെ ശ്രീനിവാസന്‍ മരണപ്പെട്ടത്. എന്നാല്‍ മസ്‌ക്കറ്റിലെ ഇന്ത്യന്‍ എംബസി മുഖാന്തിരം ഇയാളുടെ വീട്ടുകാര്‍ മരണത്തെ കുറിച്ച് അറിയുന്നത് മെയ് അഞ്ചിനു മാത്രമാണ്.
ഇയാള്‍ കുറച്ചു നാള്‍ അബുദാബിയില്‍ ജോലി ചെയ്‌തിരുന്നതായി വിവരം ഉണ്ട്.












Click it and Unblock the Notifications