ലബനനിലേക്ക് പോകരുത്:ഖത്തര്‍
മനാമ: ഖത്തര്‍ ഭരണകൂടം ജനങ്ങളോട് ലബനിലേക്ക് പോകരുത് എന്ന് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നു. ലബനനിലെ അസ്ഥിരാവസ്ഥ പരിഗണിച്ചാണ് ഇങ്ങനെയൊരു മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
ഖത്തരിന്റെ വിദേശ മന്ത്രാലയമാണ് ജനങ്ങള്‍ക്ക് ഇങ്ങനെയൊരു മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. അതുപോലെ ഇപ്പോള്‍ ലബനനിലുള്ള എല്ലാ ഖത്തര്‍ പൗരന്‍മാരോടും എത്രയും പെട്ടെന്ന് ലബനന്‍ വിട്ടു വരാനും ആവശ്യപ്പെട്ടിരിക്കുകയാണ്.
എന്നാല്‍ പെട്ടെന്ന് ലബനന്‍ വിട്ടു പോരാന്‍ പറ്റാത്ത സാഹചര്യമുള്ളവര്‍ക്ക്, നിര്‍ബന്ധമായും ലബനനില്‍ തുടരേണ്ടവര്‍ക്കും ബെയ്‌റൂട്ടിലുള്ള ഖത്തര്‍ എംബസിയുമായി ബന്ധപ്പെടണം എന്നും ഖത്തര്‍ അറിയിച്ചിട്ടുണ്ട്. എന്തെങ്കിലും അടയന്തിരാവസ്ഥ വന്നു പെട്ടാല്‍ ബന്ധപ്പെടാന്‍ വിലാസവും എംബസിയില്‍ നല്‍കണം.












Click it and Unblock the Notifications