ഖത്തര്‍ സ്‌കൂള്‍ ബസ്സുകളില്‍ ട്രാക്കിങ് സംവിധാനം

സ്‌കൂള്‍ അധികൃതര്‍ക്ക് മാത്രമല്ല, രക്ഷിതാക്കള്‍ക്കും അതാതു സമയത്ത് കുട്ടികളെ കുറിച്ച് വ്യക്തമായ ചിത്രം ലഭിക്കും എന്നതാണ് ഈ ഇലക്ട്രോണിക് ട്രാക്കിങ് സംവിധാനത്തിന്റെ പ്രധാന പ്രത്യേകത.
കുട്ടികള്‍ രാവിലെ സ്‌കൂളിലേക്ക് ബസ് കയറുന്നതു മുതല്‍ തിരിച്ച് വീട്ടില്‍ എത്തും വരെയുള്ളതെല്ലാം രക്ഷിതാക്കള്‍ക്കു വീട്ടിലിരുന്നു കാണാം. ഓരോ വിദ്യാര്‍ത്ഥിക്കും ലഭിക്കുന്ന പ്രത്യേക ഇലക്ട്രോണിക് ഉപകരണം വഴിയാണ് ഇതു സാധ്യമാവുക.
സ്‌കൂളിലെ സെര്‍വറുമായും വീട്ടിലെ കമ്പ്യൂട്ടറുമായും ഈ ഉപകരണത്തെ ബന്ധിപ്പിക്കും. കുട്ടി ബസില്‍ കയറാതിരുന്നാലോ, ബസ് മാറി കേറിയാലോ എല്ലാം അത് ഉടന്‍ ഈ ഉപകരണം രേഖപ്പെടുത്തും.
അതിനാല്‍ എന്തു പ്രശ്‌നം ഉണ്ടായാലും അത് ഉടന്‍ കണ്‍ട്രോള്‍ റൂമില്‍ അറിയും. അതുപോലെ കുട്ടി സ്‌കൂളില്‍ എത്തിയാല്‍ അക്കാര്യം ഉടന്‍ മൊബൈല്‍ സന്ദേശം വഴി രക്ഷിതാക്കളെ അറിയിക്കാനുള്ള സംവിധാനവും ഉണ്ട്.












Click it and Unblock the Notifications