യുഎഇയിലേക്ക് ഡീസല്‍കടത്തിയ സംഘം പിടിയില്‍

പിടിയിലായവരെല്ലാം തന്നെ സൗദി വംശജരാണ്. ഇതിനകം ഒട്ടേറെ ഡിസല്‍ ഇത്തരത്തില്‍ കടത്തിയതായി സംശയിക്കുന്നു.
രഹസ്യവിവരമനുസരിച്ചെത്തിയ പോലിസ് ഡീസല്‍ നിറച്ച ആയിരകണക്കിന് കന്നാസുകളാണ് കണ്ടെത്തിയത്. ഏറ്റവും വിചിത്രമായ സംഗതി സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള അരാംകോയില്‍ ഉത്പാദിപ്പിച്ച ഡീസലാണ് ഇത്തരത്തില്‍ കടത്തുന്നതെന്നാണ്.
ജിദ്ദ തുറമുഖത്ത് നിന്നു കയറ്റി അയയ്ക്കുന്ന ഡീസല്‍ യുഎഇയില്‍ ഏത് തുറമുഖത്തിലാണ് ഇറക്കുന്നതെന്ന് വെളിപ്പെടുത്താന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ലെന്ന് അല്‍ഹായത് പത്രം റിപ്പോര്‍ട്ട് ചെയ്തു.












Click it and Unblock the Notifications