സൗദിയില്‍ ഇംഗ്ലീഷും ഗ്രിഗോറിയന്‍ കലണ്ടറും പാടില്ല

അതുപോലെ ഓഫീസുകളിലും ഹോട്ടലുകളിലും മറ്റും വരുന്ന ഫോണ്‍ കോളുകള്‍ക്ക് ഇംഗ്ലീഷില്‍ മറുപടി പറയാനും പാടില്ലത്രെ. അതായത് ഇനി ഹിജ്‌റ വര്‍ഷം കലണ്ടറും അറബി ഭാഷയും മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ എന്നര്‍ത്ഥം.
സൗദി ആഭ്യന്തര മന്ത്രാലയമാണ് ഇക്കാര്യങ്ങള്‍ അറിയിച്ചിരിക്കുന്നത്. ഇസ്ലാമിക് കലണ്ടറും അറബി ഭാഷയെയും സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെയാണ് ഈ പുതിയ ഭരണ പരിഷ്‌കാരങ്ങള്‍ കൊണ്ടു വന്നിരിക്കുന്നത്.
സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ ചില ഓഫീസുകളില്‍ അനാവശ്യമായി ഗ്രിഗോറിയന്‍ കലണ്ടര്‍ ഉപയോഗിക്കുന്നുണ്ട് എന്നും ചില ഹോട്ടലുകളിലും മറ്റും ആശയവിനിമയത്തിന് ഇംഗ്ലീഷ് ആണ് ഉപയോഗിക്കുന്നത് എന്നും സൗദി മന്ത്രാലയം ആരോപിച്ചു.












Click it and Unblock the Notifications