സൗദി: യാഥാസ്ഥിക മതപണ്ഡിതനെ പുറത്താക്കി
റിയാദ്: വനിതകള്‍ക്ക് കൂടുതല്‍ സ്വാതന്ത്ര്യം നല്‍കുന്ന സര്‍ക്കാറിന്റെ പരിഷ്‌കരണ നടപടികള്‍ക്കെതിരേ ശക്തമായി രംഗത്തുവന്ന ശൈഖ് അബ്ദുള്‍ മൊഹ്‌സീന്‍ അല്‍ ഒബെയ്ദ്ഖാനെ കിങ് അബ്ദുള്ളയുടെ ഉപദേശകസമിതിയില്‍ നിന്നും നീക്കം ചെയ്തു.

ഒരു പ്രാദേശിക റേഡിയ സ്റ്റേഷനിലൂടെയാണ് സര്‍ക്കാറിന്റെ നടപടികള്‍ അബ്ദുല്‍ മൊഹ്‌സീന്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചത്. കാലാകാലങ്ങളായി സ്ത്രീകള്‍ക്കുള്ള സ്ഥാനങ്ങളില്‍ നിന്നും അവരെ മാറ്റാന്‍ വേണ്ടി ശ്രമിക്കുന്നത് വലിയ അപകടമാണ്-യുഎഫ്എമിലൂടെ അദ്ദേഹം അറിയിച്ചു.
സൗദി ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയാണ് ഉപദേശകസമിതിയില്‍ നിന്നും നീക്കം ചെയ്ത വാര്‍ത്ത പുറത്തുവിട്ടത്. എന്നാല്‍ ഇതിന്റെ കാരണം വ്യക്തമാക്കിയിട്ടില്ല. സ്ത്രീകള്‍ക്ക് വോട്ടവകാശവും 2015ലെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അനുമതിയും നല്‍കാനുള്ള രാജാവിന്റെ നീക്കത്തിനെതിരേ യഥാസ്ഥിക മതപണ്ഡിതന്മാര്‍ രംഗത്തെത്തിയിട്ടുണ്ട്.
സ്ത്രീകളും പുരുഷന്മാരും പൊതു സ്ഥലങ്ങളില്‍ ഒന്നിച്ചുവരുന്നതിനെ പരസ്യമായി എതിര്‍ത്തിരുന്ന സൗദിയിലെ യാഥാസ്ഥിക പുരോഹിതന്മാരെ വിറളിപിടിപ്പിക്കുന്ന ഒട്ടേറെ പരിഷ്‌കാരങ്ങള്‍ കിങ് അബ്ദുള്ള കഴിഞ്ഞ ദിവസങ്ങളില്‍ പ്രഖ്യാപിച്ചിട്ടുണ്ട്. എന്‍ജിനീയറിങ്, ഡോക്ടര്‍, നഴ്‌സ് തുടങ്ങിയ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരെ ഈ നിയന്ത്രണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.












Click it and Unblock the Notifications