വെള്ളത്തിനടിയില്‍ ഒരു പള്ളി
മദീന: ലോകത്തിലെ ആദ്യത്തെ അണ്ടര്‍ വാട്ടര്‍ മുസ്ലിം പള്ളി സൗദിയില്‍ തയ്യാര്‍. ഒരു കൂട്ടം സൗദി ഡൈവര്‍മാരാണ് ഈ അണ്ടര്‍ വാട്ടര്‍ പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. നിര്‍മ്മാണം കഴിഞ്ഞ ഉടനെ ഇവര്‍ ആദ്യ പ്രാര്‍ത്ഥന വിജയകരമായി നിര്‍വ്വഹിക്കുകയും ചെയ്‌തു ഈ പള്ളിയില്‍.
വലിയ പ്ലാസ്റ്റിക് പൈപ്പുകള്‍ക്കുള്ളില്‍ മണല്‍ നിറച്ചാണ് ഈ പ്രതീകാത്മകത പള്ളി നിര്‍മ്മിച്ചിരിക്കുന്നത്. മദീനയിലെ താബുക് നഗരത്തിലാണ് ഈ വിചിത്ര പള്ളി ഒരുങ്ങിയിരിക്കുന്നു.
കഴിഞ്ഞ വേനല്‍ കാലത്ത് സുഹൃത്തുക്കളാണത്രെ വെള്ളത്തിനടിയില്‍ ഒരു പള്ളി എന്ന ആശയം പങ്കു വെച്ചത്. സംഭവം കേട്ടപ്പോള്‍ കൊള്ളാമെന്നു തോന്നി, അങ്ങനെനിര്‍മ്മാണം ആരംഭിച്ചു എന്നാണ് ഡൈവര്‍മാരില്‍ ഒരാളായ ഹംദാന്‍ ബിന്‍ സലീം അല്‍ മസൗദി പറഞ്ഞത്.
പള്ളി നിര്‍മ്മിച്ചു കഴിഞ്ഞപ്പോള്‍ ളുഹര്‍ നമസ്‌കാരത്തിനുള്ള സമയം. അപ്പോള്‍ പിന്നെ പുതിയ പള്ളിയില്‍ തന്നെയാവട്ടെ പ്രാര്‍ത്ഥന എന്നു തീരുമാനിക്കുകയായിരുന്നു ഡൈവര്‍മാര്‍. അങ്ങനെ നിര്‍മ്മാണം കഴിഞ്ഞ ഉടന്‍ തന്നെ പുതിയ പള്ളിയുടെ ഉദ്‌ഘാടന പ്രാര്‍ത്ഥനയും കഴിഞ്ഞു.
ഇതിനിടയില്‍ ദുബായില്‍ കടലിനടിയില്‍ ഒരു ഹോട്ടല്‍ തുടങ്ങാനുള്ള നീക്കങ്ങള്‍ നടക്കുന്നുണ്ട്.












Click it and Unblock the Notifications