ഇറാനെതിരെ ജിസിസി രാജ്യങ്ങള്‍ ഒറ്റക്കെട്ട്
റിയാദ്: ഇറാന്‍ പ്രസിഡന്റ് അഹമ്മദിനെജാദിന്റെ അബു മൂസ സന്ദര്‍ശനവുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ യുഎഇക്ക് സൗദി അറേബ്യയുടെ പിന്തുണ. ഗള്‍ഫ് രാജ്യങ്ങളുടെ പരാമാധികാരത്തിന് ഭീഷണിയാവുന്നതൊന്നും പൊറുക്കാവുന്നതല്ല എന്നാണ് സൗദിയുടെ മുന്നറിയിപ്പ്.
ഞങ്ങളുടെ രാജ്യങ്ങളെ ദോഷകരമായി ബാധിക്കുന്ന കാര്യങ്ങള്‍ ഞങ്ങളെയെല്ലാം ബാധിക്കുന്നതാണ് എന്നാണ് സൗദി യുവരാജാവ് നയീഫ് റിയാദില്‍ നടന്ന ജിസിസി മന്ത്രിമാരുടെ യോഗത്തില്‍ പറഞ്ഞത്.
ഇറാന്‍ യുഎഇ ദ്വീപ് ആയ അബു മൂസ അധീനപ്പെടുത്തിയത് ബഹറെയ്‌നില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നതില്‍ ഇറാനുളള പങ്ക് എന്നിവയെ കുറിച്ച് നയീഫ് വിമര്‍ശിച്ചു.
ബഹറെയ്‌ന്റെയും സൗദി അറേബ്യയുടെയും പരമാധികാരത്തിന് സംരക്ഷണം നല്‍കുന്ന കാര്യത്തില്‍ ജിസിസി രാജ്യങ്ങളെല്ലാം ഒറ്റക്കെട്ടാണ് എന്നും അദ്ദേഹം പ്രഖ്യാപിച്ചു.
ഏപ്രില്‍ 11ന് നെജാദ് യുഎഇയുടെ അബു മൂസ ദ്വീപ് സന്ദര്‍ശിച്ചതിനെ തുടര്‍ന്ന് യുഎഇയും ഇറാനും തമ്മിലുള്ള ബന്ധം വഷളായിരിക്കുകയാണ്.












Click it and Unblock the Notifications