ഭാര്യയെ അടിച്ചതിന് ശിക്ഷ പുസ്‌തകം വായന
മനാമ: ഭാര്യയെ അടിച്ചതിന് ഭര്‍ത്താവിന് ശിക്ഷ പുസ്‌തകം വായന. സൗദിയിലാണ് ഈ രസകരമായ സംഭവം. ഇസ്ലാം മത നിയമ പ്രകാരം ഭാര്യാ ഭര്‍തൃ ബന്ധം എങ്ങനെയായിരിക്കണം എന്ന് വിശദീകരിക്കുന്ന രണ്ട് പുസ്‌തകങ്ങള്‍ വായിക്കാനാണ് ഇയാള്‍ക്ക് സൗദി കോടതി കല്‍പിച്ചിരിക്കുന്ന ശിക്ഷ.
വെറും പുസ്‌തക വായനയില്‍ ഒതുങ്ങുന്നില്ല ശിക്ഷ. രണ്ട് പുസ്‌തകങ്ങളും വായിച്ച ശേഷം ഇവയില്‍ നിന്നും പഠിച്ച കാര്യങ്ങള്‍ പരീക്ഷ എഴുതുകയും വേണം. പുസ്‌തകം വായന കൊണ്ട് വല്ല കാര്യവും ഉണ്ടായോ എന്നറിയാനാണ് ഈ പരീക്ഷ.
കൂടാതെ ഖുറാനിലെ 30 സൂറത്തുകളില്‍ അഞ്ചെണ്ണവും പ്രവാചകന്റെ 100 വചനങ്ങളും കാണാതെ പറയുന്നതും ഇയാ
ള്‍ക്കുള്ള ശിക്ഷാ നടപടിയില്‍ ഉള്‍പ്പെടുന്നു.
7,000 റിയാല്‍ മര്‍ദ്ദനമേറ്റ ഭാര്യയ്‌ക്ക് നഷ്ടപരിഹാരമായി നല്‍കാനും ജിദ്ദ കോടതി വിധിച്ചിട്ടുണ്ട്. അതുപോലെ സ്‌ത്രീകളുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്നു ഉറപ്പു വരുത്താനും കോടതി നിര്‍ദ്ദേശിച്ചു.
അസുഖ ബാധിതനായി കിടക്കുന്ന ബന്ധുവിനെ കാണാന്‍ പോവാന്‍ ഭാര്യ ആവശ്യപ്പെട്ടതില്‍ കോപിഷ്ടനായാണത്രെ ഇയാള്‍ ഭാര്യയെ അടിച്ചത്.












Click it and Unblock the Notifications