ഷാര്‍ജയിലെ ഓട്ടോമൊബൈല്‍ ഷോപ്പിന് തീപ്പിടിച്ചു

രാവിലെ 8 മണിയോടെയാണ് അഗ്നിബാധയുണ്ടായത് എന്നാണ് റിപ്പോര്‍ട്ട്. പടര്‍ന്നു പിടിക്കാന്‍ തുടങ്ങിയ തീ പൊലീസ് നിയന്ത്രണ വിധേയമാക്കി. സുരക്ഷാര്‍ത്ഥം സഹാറ സെന്റര്‍ ബ്രിഡ്‌ജ് വരെയുള്ള റോഡ് ബ്ലോക്ക് ചെയ്യുകയും ചെയ്‌തു പൊലീസ്.
തീയണക്കാനുള്ള അടിയന്തിര സംവിധാനങ്ങള്‍ വളരെ പെട്ടെന്ന് എത്തിച്ചേരുക വഴി എളുപ്പത്തില്‍ തീയണക്കാന്‍ കഴിഞ്ഞതിനാല്‍ അഗ്നിബാധയില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് റിപ്പോര്‍ട്ട്.
എന്നാല്‍ തീപിടുത്തത്തെ തുടര്‍ന്ന് ഉണ്ടായ പുകയില്‍ അന്തരീക്ഷമാകെ ഇരുട്ടിലാവുകയും അതുവഴി ചുറ്റുപാടും ഉള്ള റോഡുകളില്‍ കനത്ത ട്രാഫിക് തടസ്സം അനുഭവപ്പെടുകയും ചെയ്‌തു. ട്രാഫിക് തടസ്സം നീക്കാന്‍ വാഹനങ്ങളെ മറ്റു വഴികള്‍ വഴി തിരിച്ചു വിടേണ്ടി വന്നു.
തീപിടുത്തം തുടങ്ങിയ ഷോപ്പില്‍ ഉണ്ടായിരുന്ന ടയറുകളും കെമിക്കലുകളും കാരണം തീപിടുത്തം ശക്തി പ്രാപിക്കുകയും സമീപ ഷോപ്പുകളിലേക്കും കൂടി വ്യാപിക്കുകയും ആണ് ഉണ്ടായത് എന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു.












Click it and Unblock the Notifications