തിരിച്ചു കിട്ടിയ ഫ്‌ളാറ്റില്‍ താമസിക്കാന്‍ പേടി
ഷാര്‍ജ: അഗ്നിബാധയില്‍ കത്തിനശിച്ച അല്‍ തായിര്‍ ടവറിലെ താമസക്കാര്‍ അവരവരുടെ ഫ്‌ളാറ്റുകളിലേക്ക് തിരിച്ചെത്തി. രണ്ടായിരത്തോളം താമസക്കാര്‍ക്കാണ് സ്വന്തം കിടപ്പാടം തിരിച്ചു കിട്ടിയത്. എന്നാല്‍ നാന്നൂറോളം പേര്‍ ഇപ്പോഴും പുറത്തു തന്നെ.
എട്ടാം നിലയിലെയും ഒന്‍പതാം നിലയിലെ താമസക്കാരാണ് ഈ നാന്നൂറു പേര്‍. ഈ നിലകളിലെ ഫ്‌ളാറ്റുകളാണ് തീപിടുത്തത്തില്‍ പൂര്‍ണ്ണമായും കത്തി നശിച്ചത്.
കെട്ടിടത്തിലെ, ജല, വൈദ്യുത സംവിധാനങ്ങള്‍ പൂര്‍ണ്ണമായും പുനസ്ഥാപിക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍ പാജക വാതക കണക്ഷന്‍ ശരിയാവാന്‍ മൂന്നു ദിവസങ്ങള്‍ കൂടി വേണ്ടി വരും.
തുടര്‍ന്നും ആ ഫ്‌ളാറ്റില്‍ താമസം തുടരാന്‍ താല്‍പര്യം ഇല്ലാത്തവരുടെ കോണ്‍ട്രാക്‌റ്റ് പണം തിരിച്ചു നല്‍കുന്നതായിരിക്കും എന്ന് ഫ്‌ളാറ്റ് മാനേജര്‍ അറിയിച്ചു. നാശനഷ്ടങ്ങള്‍ സംഭവിച്ചവര്‍ക്ക് ഇന്‍ഷൂറന്‍സ് പണം ലഭിക്കും. അതിനു വേണ്ട നടപടികള്‍ എല്ലാം സ്വീകരിച്ചു കഴിഞ്ഞു.
അഗ്നിബാധയുണ്ടായി നാലാം ദിവസം തന്നെ ഫ്‌ളാറ്റ് താമസയോഗ്യമാക്കാന്‍ കഴിഞ്ഞത് മാനേജ്‌മെന്റിന്റെ വിജയം തന്നെയാണ്. എല്ലാം നഷ്ടപ്പെട്ട താമസക്കാര്‍ക്ക് ദിവസേന 300 ദിര്‍ഹം മുതല്‍ 400 ദിര്‍ഹം വരെ ധനസഹായവും മാനേജ്‌മെന്റ് നല്‍കി വരുന്നുണ്ട്.
എന്നാല്‍ കൂടുതല്‍ കുടുംബങ്ങളും ഈ ഫ്‌ളാറ്റില്‍ തുടര്‍ന്നും താമസിക്കാന്‍ ഇഷ്ടപ്പെടുന്നില്ല. ഇനിയും അഗ്നിബാധ ഉണ്ടാകുമോ എന്ന പേടിയാണ് ഈ തീരുമാനത്തിന് പിന്നില്‍.












Click it and Unblock the Notifications