ഭക്ഷണത്തില്‍ മുടിയും അടിവസ്‌ത്രവും;യുവതി അകത്തായി
ഷാര്‍ജ: ഭക്ഷണത്തില്‍ മുടിയും അടിവസ്‌ത്രവും ചേര്‍ത്ത് പാചകം ചെയ്‌തതിന് ഇന്തോനേഷ്യന്‍ സ്‌ത്രീ അറസ്‌റ്റില്‍. കല്‍ബയിലെ ഒരു വീട്ടില്‍ പാചകക്കാരിയായി ജോലി നോക്കുന്ന ഇന്തോനേഷ്യന്‍ സ്‌ത്രീയെയാണ് ഷാര്‍ജ പൊലീസ് അറസ്റ്റ് ചെയ്‌തത്.
ഭക്ഷണത്തിന് കൂടുതല്‍ രുചി നല്‍കാനും അങ്ങനെ തന്റെ ജോലി സ്ഥിരമാക്കാനും ആണത്രെ ഇവര്‍ ഭക്ഷണത്തില്‍ തന്റെ മുടിയും അടിവസ്‌ത്രത്തിന്റെ കഷ്‌ണങ്ങളും ചേര്‍ത്ത് പാചകം ചെയ്‌തത്. എല്ലാ ദിവസവും ഇവര്‍ ഇങ്ങനെയാണത്രെ ഭക്ഷണം പാകം ചെയ്‌ത് നല്‍കിയിരുന്നത്.
ചുരുങ്ങിയത് അഞ്ചു തവണയെങ്കിലും ദിനേന ഇവര്‍ കാപ്പിയും ചായയും തയ്യാറാക്കാറുണ്ടായിരുന്നുവത്രെ. ചായക്കും കാപ്പിക്കുമെല്ലാം എന്തോ ഒരു രുചി വ്യത്യാസം അനുഭവപ്പെട്ട ഗൃഹനാഥനാണ് ഈ സ്‌ത്രീ തന്റെ മുടിയും അടിവസ്‌ത്രത്തിന്റെ ഭാഗങ്ങളും ചേര്‍ത്താണ് ഭക്ഷണം പാകം ചെയ്യുന്നത് എന്നു കണ്ടെത്തിയത്.
മുടിയും അടിവസ്‌ത്രവും ചേര്‍ത്ത് തിളപ്പിച്ച പാകം ചെയ്‌ത ഭക്ഷണ സാധനങ്ങളുമായി കൂട്ടിച്ചേര്‍ക്കുകയാണ് ചെയ്‌തത്. ഗൃഹനാഥനെ തന്നിലേക്ക് ആകര്‍ഷിപ്പിക്കാനുള്ള ഒരു മാന്ത്രിക വിദ്യ എന്ന രീതിയില്‍ ആണത്രെ ഇവര്‍ ഇങ്ങനെയൊരു കടുങ്കൈ ചെയ്‌തത്.
ഇക്കാര്യം മറച്ചു വെക്കാന്‍ സഹായിച്ചു എന്ന കുറ്റം ചുമത്തി മറ്റു മൂന്നു ഏഷ്യന്‍ വീട്ടു ജോലിക്കാരികല്‍ക്ക് 1,000 ദിര്‍ഹം വീതം പിഴ ചുമത്തിയിട്ടുണ്ട് കോടതി.












Click it and Unblock the Notifications