യുഎഇയില്‍ ജൂണ്‍ മുതല്‍ നിര്‍ബന്ധ മധ്യാഹ്ന ഇടവേള

ഈ പുതിയ സംവിധാനം സംബന്ധിച്ച് ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടതിനു ശേഷമാണ് മന്ത്രിയുടെ പ്രഖ്യാപനം. യുഎഇയില്‍ ചൂടുകാലം തുടങ്ങുന്നതിന്റെ മുന്നോടിയായാണ് ഉച്ചയ്‌ക്ക് തൊഴിലാളികള്‍ക്ക് ജോലിയില്‍ നിന്നും വിസ്രമവേള അനുവദിക്കാന്‍ തീരുമാനം ആയിരിക്കുന്നത്.
നേരിട്ട് സൂര്യതാപം ഏല്‍ക്കും വിധത്തിലുള്ള ജോലികളില്‍ ഏര്‍പ്പെടുന്ന യുഎഇ തൊഴിലാളികള്‍ക്കാണ് ഈ മധ്യാഹ്ന വിശ്രമം. മൂന്നു മാസത്തേക്കുള്ള നിര്‍ബന്ധിത വിശ്രമം ആണിത്. ജൂണ്‍ 15ന് ആരംഭിക്കുന്ന ഈ പുതിയ സംവിധാനം സെപ്‌റ്റംബര്‍ 15 വരെ പ്രാബല്യത്തില്‍ ഉണ്ടായിരിക്കും.
ഈ മൂന്നു മാസ കാലയളവില്‍ ഉച്ചയ്‌ക്ക് 12.30 മുതല്‍ മൂന്നു വരെ തുറസ്സായ സ്ഥലങ്ങളില്‍ ജോലി ചെയ്യുന്നത് നിയമ വിരുദ്ധമാണ്. ഈ സമയങ്ങളില്‍ ജോലിക്കാരെ കൊണ്ട് പണിയെടുപ്പിക്കുന്ന സ്ഥാപനങ്ങള്‍ക്കു നേരെ നടപടി ഉണ്ടാകും എന്നും മന്ത്രി അറിയിച്ചിട്ടുണ്ട്.
തുടര്‍ച്ചയായി ഇത് എട്ടാം വര്‍ഷമാണ് യുഎഇയില്‍ ഉച്ചയ്‌ക്ക് വിശ്രമ വേള അനുവദിക്കുന്നത്. 2009 വരെ ഇത് ജൂലൈ, ആഗസ്‌ത് മാസങ്ങളിലായിരുന്നു. എന്നാല്‍ ജൂണ്‍ പകുതിയാവുമ്പോഴേക്കു തന്നെ ചൂടു കൂടാന്‍ തുടങ്ങിയതോടെ ഇതി ജൂണിലേക്ക് മാറ്റുകയായിരുന്നു.












Click it and Unblock the Notifications