യുഎഇയില്‍ പെട്രോള്‍ വില കുറയും

മറ്റു ജിസിസി രാജ്യങ്ങലിലെ പെട്രോള്‍ വിലയുമായി താരതമ്യം ചെയ്യുമ്പോള്‍ യുഎഇയിലെ പെട്രോള്‍ വില കൂടുതല്‍ ആണ്. ബാരല്‍ ക്രൂഡ് ഓയിലിന് 97.8 ഡോളര്‍ ആണ് യുഎഇയിലെ വില.
യുഎഇയിലെ ആഭ്യന്തര ആവശ്യങ്ങള്‍ക്കായുള്ള എണ്ണയുടെ കാര്യങ്ങളുടെ നിയന്ത്രണവും വിതരണവും എല്ലാം നിര്‍വ്വഹിക്കുന്നത് അഡ്‌നോക് ഡിസ്‌ട്രിബ്യൂട്ടേഴ്‌സ്, എമറാറ്റ്, എമിറേറ്റ്‌സ് നാഷണല്‍ ഓയില്‍ കമ്പനി, അതിന്റെ സബ്‌സിഡിയറി കമ്പനിയായ എമിറേറ്റ്‌സ് പെട്രോളിയം പ്രൊഡക്‌റ്റ്‌സ് കമ്പനി എന്നിവയാണ്.
മറ്റു ജിസിസി രാജ്യങ്ങളിലെ പെട്രോള്‍ വിലയോടു ചേര്‍ന്നു പോകുന്ന വിധത്തിലാവണം യുഎഇയിലെയും പെട്രോള്‍ വില എന്നൊരു ആവശ്യം പരക്കെ ഉയര്‍ന്ന സാഹചര്യത്തില്‍ ആണ് യുഎഇയില്‍ പെട്രോളിന്റെ വില കുറയ്‌ക്കാനുള്ള നീക്കം നടക്കുന്നത്.












Click it and Unblock the Notifications