യുഎഇയില്‍ പെട്രോള്‍ വില കുറയ്‌ക്കാന്‍ തീരുമാനമായി

പെട്രോളിനും മറ്റു ഇന്ധനങ്ങള്‍ക്കും സബ്‌സിഡി നല്‍കണം എന്ന് ഫെഡറല്‍ നാഷണല്‍ കൗണ്‍സില്‍ ഭരണകൂടത്തിനോട് ആവശ്യപ്പെട്ടിരിക്കുകയാണ്. ഇങ്ങനെ സബ്‌സിഡി കൊടുക്കുക വഴി യുഎഇയിലെ പെട്രോള്‍ വില മറ്റു ഗള്‍ഫ് രാജ്യങ്ങളിലേതിനു തുല്യമാക്കുക എന്നതാണ് ഉദ്ദേശം.
ക്യാബിനറ്റിന്റെ അംഗീകാരം ലഭിക്കുന്നതു വരെ ഗള്‍ഫ് രാജ്യങ്ങളിലെ പെട്രോള്‍ വില ഏകീകരിക്കപ്പെടുകയില്ല. ഇപ്പോള്‍ രാജ്യത്തെ വിദേശികള്‍ക്കും സ്വദേശികള്‍ക്കും രണ്ട് വിലയ്‌ക്കാണ് പെട്രോള്‍ നല്‍കുന്നത്.
പുതിയ ശുപാര്‍ശ പ്രകാരമുള്ള സബ്‌സിഡി നിലവില്‍ വന്നാല്‍ 60 ശതമാനം വരെ പെട്രോള്‍ വില കുറയും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അറബ് രാജ്യങ്ങളുടെ ഇടയില്‍ പെട്രോള്‍ വിലയില്‍ സിറിയയും ടുണീഷ്യയും കഴിഞ്ഞാല്‍ മുന്നില്‍ നില്‍ക്കുന്നത് ദുബയിലാണ്. ഇന്ധന ശേഖരത്തിന്റെ കാര്യത്തില്‍ ലോകത്തില്‍ തന്നെ ഏഴാം സ്ഥാനത്ത് നില്‍ക്കുന്ന യുഎഇയെ സംബന്ധിച്ചിടത്തോളം ഇപ്പോള്‍ നിലവിലുള്ള ഇന്ധന വില അധികമാണ്.


Click it and Unblock the Notifications