ഇന്ത്യന്‍ ബാലനെ യുഎഇയില്‍ കാണാതായി
അബുദാബി: പന്ത്രണ്ട് വയസ്സുകാരനെ അബുദാബിയില്‍ കാണാതായി. ഇന്ത്യന്‍ ബാലന്‍ മുഹമ്മദ് ഫാസിലിനെയാണ് കാണാതായത്. ശനിയാഴ്‌ച ഉച്ച മുതല്‍ ഈ കുട്ടിയെ കാണാനില്ല എന്നാണ് റിപ്പോര്‍ട്ട്.
അബുദാബിയിലെ ഒരു സ്വകാര്യ സ്‌കൂളില്‍ ആറാം ക്ലാസ് വിദ്യാര്‍ത്ഥിയാണ് കാണാതായ മുഹമ്മദ് ഫാസില്‍. അല്‍ വാഹ്‌ദ മാളില്‍ ആണ് കുട്ടിയെ പിതാവ് ടിപി മുസ്‌തഫ അവസാനമായി കണ്ടത്.
ദുബയിലും അബുദബിയിലും ഉള്ള എല്ലാ ബന്ധുക്കളുമായും ബന്ധപ്പെട്ടെങ്കിലും കുട്ടി അവിടെയെങ്ങും എത്തിയിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. കുട്ടിയുടെ കൈയില്‍ അത്യാവശ്യത്തിനുള്ള പണം പോലും ഇല്ല എന്നാണ് പിതാവ് പറയുന്നത്.
ശനിയാഴ്‌ച രാവിലെ മുഹമ്മദ് മത പഠന ക്ലാസില്‍ പങ്കെടുക്കേണ്ടതായിരുന്നു. എന്നാല്‍ ഉച്ചയ്‌ക്ക് അല്‍ വാഹ്‌ദ മാളിലെ സെക്യൂരിറ്റ് മുസ്‌തഫയെ വിളിച്ചറിയിച്ചത് മുഹമ്മദ് അന്ന് മാളില്‍ കറങ്ങി നടക്കുന്നുണ്ട് എന്നാണ്.
കുട്ടിയെ കൂട്ടിക്കൊണ്ടു വരാന്‍ പോയ മുസ്‌തഫ കുട്ടിയെ കാറില്‍ കയറ്റിയ ശേഷം സെക്യൂരിറ്റിയെ കാണാന്‍ പോയി തിരിച്ചു വന്നപ്പോള്‍ കുട്ടിയെ കാറില്‍ കാണാനില്ല. അപ്പോള്‍ തന്നെ കുട്ടിയെ തിരയാന്‍ തുടങ്ങിയെങ്കിലും കണ്ടു കിട്ടുകയുണ്ടായില്ല.
ക്ലാസില്‍ പോവാത്തതിന് പിതാവ് വഴക്ക് പറയും എന്നു പേടിച്ച് കുട്ടി ഓടി പോയതായിരിക്കും എന്നാണ് കരുതപ്പെടുന്നത്.












Click it and Unblock the Notifications