ബാങ്കിന് തെറ്റുപറ്റി, യുവതിയുടെ പണം പോയി
ദുബയ്: ബാങ്കില്‍ നിക്ഷേപിച്ച പണം ഒരു സുപ്രഭാതത്തില്‍ കാണാതെ പോയാല്‍ എങ്ങനെയുണ്ടാകും? കഷ്ടപ്പെട്ട് സമ്പാദിച്ച പണം മുഴുവന്‍ ഒറ്റയടിക്ക് നഷ്ടപ്പെട്ട എമിറേറ്റ് യുവതിക്ക് ഇതിന് ഉത്തരം നല്‍കാനാകും. ചെറിയ കാശൊന്നുമല്ല ഇത്തരത്തില്‍ നഷ്ടമായത്. 379000 ദിര്‍ഹമുണ്ടായിരുന്ന എക്കൗണ്ട് സീറോ ബാലന്‍സിലാണെത്തിയത്.
് അത്യാവശ്യമായി കുറച്ചുപണമെടുക്കാന്‍ വേണ്ടി എടിഎമ്മില്‍ ചെന്നപ്പോഴാണ് എക്കൗണ്ടില്‍ ഒരു പൈസയുമില്ലെന്ന് മനസ്സിലായത്. ഉടന്‍ ബാങ്കിലെത്തിയപ്പോള്‍ അവരും കൈമലര്‍ത്തി. പണമുണ്ടായിരുന്നു. പക്ഷേ, അത് നിങ്ങള്‍ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.
എന്നാല്‍ ഇക്കാര്യം അക്കാര്യം അങ്ങനെ വിട്ടുകൊടുക്കാന്‍ യുവതി തയ്യാറായിരുന്നില്ല. ബാങ്കില്‍ പണമടച്ച എല്ലാ റസീറ്റുകളുമായി യുവതി തിരിച്ചെത്തി. വിശദമായി പരിശോധിച്ച ഉദ്യോഗസ്ഥര്‍ കാര്യം മനസ്സിലാക്കി.
പണം നിക്ഷേപിക്കുമ്പോള്‍ അത് പോസ്റ്റ് ചെയ്തിരുന്ന ക്ലാര്‍ക്കിന് എക്കൗണ്ട് മാറിപോയതാണ്. ഇതേ പേരിലുള്ള മറ്റൊരു എക്കൗണ്ടിലാണ് പണം ചേര്‍ത്തിട്ടുള്ളത്. തെറ്റുപറ്റിയതാണെന്ന് സമ്മതിച്ച ബാങ്ക് പണം തിരിച്ചുനല്‍കുന്ന കാര്യത്തില്‍ ഉരുണ്ടു കളിച്ചതോടെ യുവതി കോടതിയെ സമീപിച്ചു. മുഴുവന്‍ പണവും ഒമ്പത് ശതമാനം പലിശയോടുകൂടി തിരിച്ചുകൊടുക്കാന്‍ കോടതി ഉത്തരവിട്ടു.












Click it and Unblock the Notifications