യുഎഇയില്‍ വീട്ടുജോലിക്കാര്‍ക്കിനി നല്ല കാലം
അബുദാബി: വീട്ടുജോലിക്കാരായി യുഎഇയിലെത്തുന്ന പ്രവാസികളുടെ സംരക്ഷണം ഉറപ്പാക്കാന്‍ നടപടി തുടങ്ങി. ഇതുമായി ബന്ധപ്പെട്ട പുതിയ നിയമം ഉടന്‍ നടപ്പാക്കാനൊരുങ്ങുകയാണ്.
അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങള്‍ മാനദണ്ഡമാക്കി രൂപം കൊടുത്ത പുതിയ നിയമത്തിന് വിവിധ തലങ്ങളില്‍ നിന്നും അംഗീകാരം ലഭിച്ചു കഴിഞ്ഞു. പുതിയ നിയമപ്രകാരം അന്താരാഷ്ട്ര തൊഴില്‍ നിയമങ്ങളനുസരിച്ചുള്ള സുരക്ഷിതത്വവും മികച്ച ജോലി സാഹചര്യവും ഉറപ്പു വരുത്തുകയാണ് യുഎഇ ഭരണകൂടത്തിന്റെ ലക്ഷ്യം.
യുഎഇ പൗരന്‍മാരുടെ വീടുകളില്‍ ഹൗസ് മെയ്‌ഡ്, ഡ്രാവര്‍മാര്‍ എന്നീ ജോലികള്‍ ചെയ്യുന്ന പ്രവാസികളുടെ തൊഴില്‍ പരിരക്ഷയാണ് ഇത് ലക്ഷ്യമിടുന്നത്.
ഇന്ത്യയടക്കമുള്ള രാജ്യങ്ങളില്‍ നിന്നാണ് യുഎഇ വീട്ടുജോലിക്കായി ആളുകളെ റിക്രൂട്ട് ചെയ്യുന്നത്. പുതിയ നിയമമനുസരിച്ച് ഇവര്‍ക്കെല്ലാം ഇനി മുതല്‍ തൊഴില്‍ കരാറും സര്‍വ്വീസ് ഗ്രാറ്റിവിറ്റിയും നിര്‍ബന്ധമായി ഉണ്ടായിരിക്കും.
ഇവരുടെ റിക്രൂട്ട്‌മെന്റ് ഫീസ് ഏജന്‍സികള്‍ നല്‍കേണ്ടി വരും. ആഴ്‌ചയില്‍ ഒരു ദിവസം അവധി, കൃത്യമായ ശമ്പളം എന്നിവയും പുതിയ നിയമം വഴി ഉറപ്പു വരുത്തും. ഇതുവഴി വീട്ടുജോലി വാഗ്‌ദാനത്തിലൂടെ ആളുകളെ പറ്റിക്കുന്നവര്‍ക്കെതിരെയുള്ള നടപടിയും കര്‍ശനമാക്കും.












Click it and Unblock the Notifications