Get Updates
Get notified of breaking news, exclusive insights, and must-see stories!

യുഎഇയില്‍ മലയാളി ആത്മഹത്യ ചെയ്‌തു

Hang Rope
അല്‍ എയ്‌ന്‍: മലയാളി മധ്യവയസ്‌കന്‍ യുഎഇയില്‍ ആത്മഹത്യ ചെയ്‌തു. തിരുവനന്തപുരം സ്വദേശി എ പ്രേമചന്ദ്രന്‍ (51) ആണ്‌ യുഎഇയിലെ അല്‍ എയ്‌നില്‍ ആത്മഹത്യ ചെയ്‌തത്‌.

അല്‍ എ്‌യ്‌നിലെ സനായിലെ താമസസ്ഥലത്ത്‌ കെട്ടിത്തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു പ്രേമചന്ദ്രനെ. താമസസ്ഥലത്തെ സൈന്‍ ബോര്‍ഡിലാണ്‌ ഇയാള്‍ തൂങ്ങി മരിച്ചത്‌.

പ്രേമചന്ദ്രന്റെ മരണം ആത്മഹത്യ തന്നെയാണോ എന്ന്‌ പൊലീസിന്റെ ഭാഗത്തു നിന്നും ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ല. എന്നാല്‍ പരേതന്റെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും ഇതൊരു ആത്മഹത്യയാണ്‌ എന്ന നിഗമനത്തില്‍ തന്നെയാണ്‌.

രാത്രി പതിവു പോലെ സുഹൃത്തുക്കള്‍ക്കൊപ്പം ഉറങ്ങാന്‍ കിടന്ന പ്രേംചന്ദ്രനെ നേരം പലര്‍ന്നപ്പോള്‍ മുറിയില്‍ കാണാത്തതിനെ തുടര്‍ന്ന്‌ അന്വേഷിച്ചപ്പോഴാണ്‌ ഇയാളെ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്‌. യുഎഇയില്‍ ഈ ആഴ്‌ചയില്‍ ആത്മഹത്യ ചെയ്യുന്ന രണ്ടാമത്തെ മലയാളിയാണ്‌ ഇയാള്‍. യുഎഇയിലെ മലയാളി സാമൂഹ്യ പ്രവര്‍ത്തകനായ സുഗതന്‍ ആത്മഹത്യ ചെയ്‌തത്‌ ഒരാഴ്‌ച മുമ്പായിരുന്നു.

കഴിഞ്ഞ 12 വര്‍ഷമായി യുഎഇയിലെ ഒരു കോണ്‍ട്രാക്‌റ്റിങ്‌ കമ്പനിയില്‍ ജോലി നോക്കുകയായിരുന്നു. കമ്പനി നഷ്ടത്തിലായതിനെ തുടര്‍ന്ന്‌ എട്ടു മാസം മുമ്പ്‌ ഉടമ നാടു വിട്ടതിനെതുടര്‍ന്ന്‌ കമ്പനി ഏറ്റെടുത്തു നടത്തുന്ന ആള്‍ ചൊവ്വാഴ്‌ച വിസ റദ്ദാക്കും എന്നു പറഞ്ഞിരുന്നു. ഇതിനു തൊട്ടു പിന്നാലെയാണ്‌ പ്രേമചന്ദ്രന്റെ മരണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+