യുഎഇയില്‍ വീണ്ടും പൊടിയും കാറ്റും

ഇറാഖിലും അറേബ്യന്‍ പെനിസുലയിലും കാലാവസ്ഥ വളരെ മോശമായിക്കൊണ്ടിരിക്കുകയാണ്. പൊടിയും, മണല്‍ക്കാറ്റും ശക്തമാണ് സൗദിയിലും കുവൈത്തിലും എല്ലാം. യുഎഇയിലെ കാലാവസ്ഥ ഇനിയും മോശമാവാനാണ് സാധ്യത എന്നാണ് കാലാവസ്ഥ പ്രവചകര്‍ പറയുന്നത്.
മോശം കാലാവസ്ഥ വെള്ളിയാഴ്‌ച വരെയെങ്കിലും തുടരും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. അതുകൊണ്ട് തന്നെ ചെറുകിട മത്സ്യബന്ധന ബോട്ടുകളോടും മറ്റുമെല്ലാം തല്‍ക്കാലം കടലിലിറങ്ങരുത് എന്ന് അപകട മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്.
അതുപോലെ ആസ്‌ത്മ, മറ്റു അലര്‍ജി സംബന്ധമായ അസുഖങ്ങള്‍ എന്നിവയുള്ളവരോടും പ്രത്യേകം ശ്രദ്ധിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
രണ്ട് തരം വ്യത്യസ്‌ത കാലാവസ്ഥ അനുഭവപ്പെടും എന്നാണ് പറയപ്പെടുന്നത്. ഇറാഖില്‍ താഴ്‌ന്ന മര്‍ദ്ദവും ഈജിപ്‌തില്‍ ഉയര്‍ന്ന മര്‍ദ്ദവും ആയിരിക്കുമത്രെ. അബുദാബിയുടെ വ്യത്യസ്‌ത ഭാഗങ്ങളില്‍ കാഴ്‌ചയെ മറക്കും വിധം പൊടി പാറുന്നുണ്ട്.












Click it and Unblock the Notifications