റസിഡന്റ് പെര്‍മിറ്റ് പുതുക്കാന്‍ പുതിയ നിയമം
അബുദാബി: അബുദാബിയില്‍ താമസിക്കുന്നവര്‍ അവരവരുടെ റസിഡന്‍സ് പെര്‍മിറ്റ് പുതുക്കണമെങ്കില്‍ ഇനി വാടക കൊടുത്തതിന്റെ ബില്ലിനു പുറമെ കുടിയിരിപ്പ് പ്രമാണവും സമര്‍പ്പിക്കേണ്ടി വരും. അതുപോലെ പുതുക്കാനുള്ള അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ലാന്റ് ഫോണ്‍ നമ്പറും നല്‍കണം.
അബുദാബിയുടെ ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് നാച്ചുറലൈസേഷന്‍ ഏന്റ് ഫോറിന്‍ അഫെയേഴ്‌സ് ആണ് ഈ പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. 2012 ജൂണ്‍ ഒന്ന് മുതല്‍ അബുദാബി എമിറേറ്റ്‌സിന്റെ പരിധിക്കുള്ളില്‍ വരുന്ന എല്ലാ റസിഡന്റ് പെര്‍മിറ്റുകളും പുതുക്കാന്‍ നല്‍കുന്ന അപേക്ഷകള്‍ക്കും ഇത് ബാധകമായിരിക്കും.
ആഭ്യന്തര മന്ത്രാലയത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ പുതിയ നിയമം കൊണ്ടു വന്നിരിക്കുന്നത്. റെക്കോര്‍ഡുകള്‍ എല്ലാം കൃത്യമായിരിക്കാനാണത്രെ ഈ പുതിയ നിയമം.
എമിറേറ്റിലെ ഓരോ വീട്ടിലും താമസിക്കുന്നവരുടെ വ്യക്തവും കൃത്യവുമായ വിവരങ്ങള്‍ അധികൃതരുടെ അടുത്ത് ഉണ്ടാവുക എന്ന ഉദ്ദേശത്തോടെയാണ് പ്രധാനമായും ഈ പുതിയ നിയമം.












Click it and Unblock the Notifications