13 കിലോ കൊക്കെയ്‌ന്‍ ദുബയില്‍ പിടിച്ചു

ഇതുവരെ യുഎഇയുടെ ചരിത്രത്തില്‍ ഉണ്ടായിട്ടുള്ള ഏറ്റവും വലിയ ക്രൈം ഓപറേഷന്‍ ആണ് ഇത് എന്നാണ് റിപ്പോര്‍ട്ട്. ഇന്റലിജെന്റ്‌സ് നല്‍കിയ വിവരം അനുസരിച്ചാണ് ബ്രസീലില്‍ നിന്നും വരുന്ന ഒരു സ്‌ത്രീയെയും പുരുഷനെയും അറസ്റ്റ് ചെയ്‌തത്.
ഇരുവരും ക്യാപ്‌സൂളുകളില്‍ കൊക്കെയ്‌ന്‍ നിറച്ച് കൊണ്ടു വന്നിരുന്നു. പോരാത്തതിന് കൂടെയുള്ള ലഗേജുകളിലും കൊക്കെയ്‌ന്‍ ഉണ്ടായിരുന്നു. ഇവരുടെ ലഗ്ഗേജില്‍ ഒരു ലാപ്‌ടോപ്പ്, പെര്‍ഫ്യൂം, നാല് ഡിവിഡി പ്ലെയറുകള്‍, ബേബി ലോഷന്‍ ബോട്ടിലുകള്‍, ഒരു കോഫീ ജാര്‍ എന്നിവയുണ്ടായിരുന്നവയിലെല്ലാം കൊക്കെയ്‌ന്‍ കുത്തി നിറച്ചിരിക്കുകയായിരുന്നു.












Click it and Unblock the Notifications