ഐഡി കാര്‍ഡ് പിഴയില്ലാതെ ജൂണ്‍ 30 വരെ അപേക്ഷിക്കാം
ദുബയ്: ദുബയില്‍ എമിറേറ്റ്‌സ് തിരിച്ചറിയല്‍ കാര്‍ഡ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി ജൂണ്‍ 30 ആയി നീട്ടി. നേരത്തെ ഇത് മെയ് 31 ആയിരുന്നു. എന്നാല്‍ അവസാന തീയതി കഴിഞ്ഞിട്ടും നിരവധി അപേക്ഷകള്‍ കെട്ടിക്കിടക്കുന്നതിനാലാണ് ഐഡി കാര്‍ഡിന് അപേക്ഷിക്കാനുള്ള അവസാന തീയതി ജൂണ്‍ 30 ആക്കി നീട്ടിയത്.
33 ലക്ഷം അപേക്ഷകളാണ് ഇതുവരെ എമിറേറ്റ് ഐഡി പുതുതായി രജിസ്റ്റര്‍ ചെയ്യാനും പഴയ ഐഡി കാര്‍ഡ് പുതുക്കാനുമായി ലഭിച്ചിരിക്കുന്നത്. 2005ല്‍ തുടങ്ങിയ എമിറേറ്റ് ഐഡി എന്ന സംവിധാനത്തില്‍ ഇത്തവണയാണ് ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ ലഭിച്ചിരിക്കുന്നത്.
ഐഡി രജിസ്‌ട്രേഷന് വമ്പിച്ച സ്വീകാര്യത ലഭിച്ചതും, ഇതിനു വേണ്ടിയുള്ള ക്യാമ്പെയ്‌ന്‍ വലിയ വിജയമായതും ആണ് കൂടുതല്‍ സമയം അനുവദിക്കാന്‍ അധികൃതരെ പ്രേരിപ്പിച്ച ഘടകങ്ങള്‍.
സമയ പരിധി കഴിഞ്ഞാല്‍ ദിനംപ്രതി 20 ദിര്‍ഹം പിഴ അടക്കേണ്ടി വരും എന്ന അറിയിപ്പ് ഉണ്ടായിരുന്നു. എന്നാല്‍ സമയ പരിധി നീട്ടിയതോടു കൂടി ഇനിയും അപേക്ഷിക്കാനിരിക്കുന്നവര്‍ പിഴയില്‍ നിന്നും രക്ഷപ്പെട്ടിരിക്കുകയാണ്.
വലിയൊരു ശതമാനം വരുന്ന തൊഴിലാലികള്‍ക്കും പ്രവാസി സമൂഹത്തിനും എളുപ്പത്തില്‍ രജിസ്‌ട്രേഷനില്‍ പങ്കാളികളാവാനാണ് സമയപരിധി നീട്ടിയിരിക്കുന്നത് എന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്.












Click it and Unblock the Notifications