440 അനധികൃത ജോലിക്കാര്‍ ദുബയില്‍ അറസ്‌റ്റില്‍
ദുബയ്: അനധികൃതമായി ദുബയില്‍ ജോലി ചെയ്യുന്ന 440 പേരെ ദുബയ് പൊലീസ് അറസ്റ്റ് ചെയ്‌തു. പൊലീസും തൊഴില്‍ മന്ത്രാലയവും കൂടി സംയുക്തമായി കഴിഞ്ഞാഴ്‌ച നടത്തിയ ഓപറേഷനില്‍ ആണ് ഇവരെ അറസ്റ്റ് ചെയ്‌തത്.
ദുബയ് മറിനയിലെ ഒരു കണ്‍സ്‌ട്രക്ഷന്‍ സൈറ്റിള്ള നാല് വ്യത്യസ്‌ത കമ്പനികളിലെ ജോലിക്കാരാണ് ഈ അറസ്‌റ്റ് ചെയ്യപ്പെട്ട 440 ആള്‍ക്കാരും. യുഎഇയിലെ തന്നെ മറ്റൊരു എമിറേറ്റില്‍ ജോലി ചെയ്യാനുള്ള അനുമതിയുള്ളവര്‍ ദുബയില്‍ ജോലി ചെയ്യുകയായിരുന്നു.
നാലു കമ്പനികളിലും കൂടി ആകെ 800 തൊഴിലാളികള്‍ ഉണ്ട്. അവരില്‍ നിന്നും അനധികൃതമായി ജോലി ചെയ്യുന്നതായി കണ്ടെത്തിയ 440 പേരെയാണ് അറസ്റ്റ് ചെയ്‌തിരിക്കുന്നത്. മറ്റു എമിറേറ്റുകളില്‍ ജോലി ചെയ്യാന്‍ ലഭിച്ച പെര്‍മിറ്റുകള്‍ ഉപയോഗിച്ച് ദുബയില്‍ ജോലി ചെയ്‌തു വരുന്നവരാണ് അറസ്‌റ്റ് ചെയ്യപ്പെട്ട 440 ആള്‍ക്കാരും.
ഇത്രയും അനധികൃത ജോലിക്കാരെ പണിയെടുപ്പിച്ചതിന് ഈ നാലു കമ്പനികള്‍ക്ക് നേരെയും കേസെടുക്കാന്‍ ദുബയ് അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്. 37 ഇന്‍സ്‌പെക്ടര്‍മാരുടെ നേതൃത്വത്തിലുള്ള പൊലീസ് ആണ് അനധികൃത തൊഴിലാളികളെ പിടികൂടിയത്.
ഓരോരുത്തരുടെയും ലേബര്‍ കാര്‍ഡ് മണിക്കൂറുകള്‍ ചെലവഴിച്ച് പരിശോധിച്ചാണ് പൊലീസ് ഇവരെ അറസ്റ്റ് ചെയ്‌തിരിക്കുന്നത്.












Click it and Unblock the Notifications