ദുബയ് സമ്മര്‍ സര്‍പ്രൈസിന് തുടക്കം

വ്യാഴാഴ്‌ച വൈകീട്ട് ഏഴു മണിക്ക് മൊദേഷ് വേള്‍ഡില്‍ സമ്മര്‍ സര്‍പ്രൈസ് 2012ന്റെ ഉദ്‌ഘാടന പരിപാടികള്‍ ആരംഭിക്കും. ശനിയാഴ്‌ച മുതല്‍ ബുധനാഴ്‌ച വരെ രാവിലെ 10 മുതല്‍ രാത്രി 10 വരെ മൊദേഷ് വേള്‍ഡ് തുറന്നിരിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അര്‍ദ്ധരാത്രി വരെ തുറന്നു പ്രവര്‍ത്തിക്കുന്നതായിരിക്കും.
പതിനഞ്ചാമത് ദുബയ് സമ്മര്‍ സര്‍പ്രൈസ് ആണ് ഇത്തവണ അരങ്ങേറാന്‍ പോകുന്നത്. ദുബയിലെ കുടുംബങ്ങള്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ആഘോഷം ആണ് ദുബയ് സമ്മര്‍ സര്‍പ്രൈസ്.
ദുബയ്‌കാരെ സംബന്ധിച്ചിടത്തോളം ദുബയ് ഷോപ്പിങ് ഫെസ്റ്റിവല്‍ പോലെ തന്നെ പ്രധാനമാണ് ദുബയ് സമ്മര്‍ സര്‍പ്രൈസും. ഉദ്‌ഘാടത്തോട് അനുബന്ധിച്ച് ഡിഎസ്‌എസ് മെഗാ റാഫ്‌ള്‍ ഡ്രോ ഉണ്ടാകും. ഈ ഭാഗ്യ നറുക്കെടുപ്പില്‍ വിജയിക്കുന്നയാള്‍ക്ക് ഒരു നിസ്സാന്‍ പട്രോളും 150, 000 ദിര്‍ഹവും സമ്മാനമായി ലഭിക്കും.












Click it and Unblock the Notifications