Get Updates
Get notified of breaking news, exclusive insights, and must-see stories!

യാത്രക്കാരന്‍ ഛര്‍ദിച്ചു;വിമാനം മുടങ്ങി

Air India
ദുബയ്‌: യാത്രക്കാരന്‍ വിമാനത്തില്‍ മദ്യപിച്ച്‌ ഛര്‍ദിച്ചതിനെ തുടര്‍ന്ന്‌ ദുബയില്‍ നിന്നും തിരുവനന്തപുരത്തേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനം മുടങ്ങി. 18 മണിക്കൂര്‍ വൈകിയാണ്‌ മുടങ്ങിയ വിമാനം യാത്രക്കാരെയും കൊണ്ട്‌ തിരുവനന്തപുരത്തേക്ക്‌ പറന്നത്‌.

വിമാനത്തില്‍ ഛര്‍ദിച്ച യാത്രക്കാരന്റെ ലഗേജും അയാളെയും വിമാനത്തില്‍ നിന്നും പുറത്താക്കാന്‍ തീരുമാനം ഉണ്ടായെങ്കിലും ഡ്യൂട്ടി സമയം കഴിഞ്ഞ്‌ എന്നും പറഞ്ഞ്‌ പൈലറ്റുമാര്‍ ഇറങ്ങിപ്പോവുകയായിരുന്നു.

ചൊവ്വാഴ്‌ച രാത്രി 10.40ന്‌ പുറപ്പെടേണ്ട ഐഎക്‌സ്‌ 538 വിമാനമാണ്‌ 18 മണിക്കൂര്‍ കഴിഞ്ഞ്‌ ബുധനാഴ്‌ച വൈകീട്ട്‌ 4.45ന്‌ പുറപ്പെട്ടത്‌. പൈലറ്റുമാരുടെയും ഒരു യാത്രക്കാരന്റെയും കാരണം കൊണ്ട്‌ ദുരിതത്തിലായത്‌ മറ്റു യാത്രക്കാരാണ്‌.

തിരുവനന്തപുരം സ്വദേശിയായ യാത്രക്കാരനാണ്‌ മദ്യപിച്ച്‌ വിമാനത്തില്‍ കയറുകയും ഛര്‍ദിക്കുകയും ചെയ്‌തത്‌. ഇയാള്‍ ഛര്‍ദിച്ചതിനെ തുടര്‍ന്ന്‌ സഹയാത്രികര്‍ ബഹളം വെച്ചു. ഉടനെ പൈലറ്റ്‌ എത്തി ഇയാലെ പുറത്താക്കാന്‍ നിര്‍ദ്ദേശിച്ചു.

എന്നാല്‍ ഇയാളെ പുറത്താക്കാന്‍ ഇയാളുടെ ലഗേജ്‌ പുറത്തെടുക്കാന്‍ രണ്ട്‌ മണിക്കൂറോളം സമയം എടുത്തു. ഇത്രയും സമയമായതിനെ തുടര്‍ന്നാണ്‌ ഡ്യൂട്ടി സമയം കഴിഞ്ഞു എന്നു പറഞ്ഞ്‌ പൈലറ്റുമാര്‍ ഇറങ്ങിപ്പോയത്‌.

ഇതേ തുടര്‍ന്ന്‌ യാത്രക്കാര്‍ ബഹളം വെച്ച്‌ പ്രതിഷേധിച്ചു അവസാനം ദുബയില്‍ താമസ വിസയുള്ളവരെ ഹോട്ടലിലേക്ക്‌ മാറ്റിയെങ്കിലും, സന്ദര്‍ശക വിസയുള്ളവര്‍ക്ക്‌ വിമാനത്താവളത്തില്‍ തന്നെ കഴിയേണ്ടി വന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+