വീട്ടുടമസ്ഥയുടെ ചായയില്‍ മൂത്രം ചേര്‍ത്തു നല്‍കി
ദുബയ്: വീട്ടുടമസ്ഥയുടെ ചായയില്‍ മൂത്രം ചേര്‍ത്തു നല്‍കിയ വീട്ടു ജോലിക്കാരിയെ ദുബയ് പൊലീസ് അറസ്റ്റ് ചെയ്‌തു. വീട്ടുടമസ്ഥ തന്നോട് നല്ല രീതിയില്‍ പെരുമാറാനാണത്രെ ചായയില്‍ മൂത്രം ചേര്‍ത്ത് നല്‍കിയത്.
വീട്ടുടമസ്ഥയുടെ ചായയില്‍ മൂത്രം ചേര്‍ത്തതിനു പുറമെ, അവര്‍ കുളിക്കുന്ന വെള്ളത്തിലും മൂത്രം ചേര്‍ത്തുവത്രെ ആ ഏഷ്യക്കാരിയായ ജോലിക്കാരി. വീട്ടുടമസ്ഥയുടെ പ്രീതി സമ്പാദിക്കാനായി ഒരു സുഹൃത്തിന്റെ ഊപദേശ പ്രകാരം ആണത്രെ ഈ കടുംങ്കൈയ്‌ക്ക് ഇവര്‍ തയ്യാറായത്.
കുറ്റം ഇവര്‍ പൊലീസില്‍ ഏറ്റു പറഞ്ഞിട്ടുണ്ട്. വീട്ടുടമ എപ്പോഴും തന്നെ വഴക്കു പറയുകയും കഷ്ടപ്പെടുത്തുകയും ചെയ്യുന്ന കാരണം ഇവരെ തന്നോടു നല്ല രീതിയില്‍ സംസാരിപ്പിക്കാനാണ് ഈ മൂത്ര പ്രയോഗം നടത്തിയത്.
ഒരു നിശ്ചിത കാലയളവു വരെ ഈ മൂത്ര പ്രയോഗം തുടരാനായിരുന്നത്രെ സുഹൃത്തിന്റെ ഉപദേശം. ഒരു മാസക്കാലത്തില്‍ ഏഴു തവണ ഇങ്ങനെ ചായയിലും കുളിക്കാനുള്ള വെള്ളത്തിലും മൂത്രം ചേര്‍ത്തു നല്‍കിയിട്ടുണ്ട് എന്ന് ഇവര്‍ പൊലീസില്‍ കുറ്റ സമ്മതം നടത്തിയിട്ടുണ്ട്.












Click it and Unblock the Notifications