ലണ്ടനില്‍ മലയാളി വനിതാ ഡോക്ടര്‍ മരിച്ചു
ലണ്ടന്‍: മലയാളിയായ വനിതാ ഡോക്ടര്‍ ബ്രിട്ടനില്‍ മരിച്ചു. ഡോക്ടര്‍ ജിസ്‌മ എലിസബത്ത് ജോസഫ് (32) ആണ് മരിച്ചത്. കോട്ടയം ആര്‍പ്പുക്കര സ്വദേശികളായ പിഎ ജോസഫ്, ലീലാമ്മ ജോസഫ് ഡോക്ടര്‍ ദമ്പതിമാരുടെ മകളാണ് മരിച്ച ജിസ്‌മ.
ഇംഗ്ലണ്ടിലെ സ്വന്തം വീട്ടിലുണ്ടായ അപകടത്തില്‍ പരിക്കേറ്റാണ് ജിസ്‌മയുടെ മരണം. എസക്‌സിലെ ഹോണ്‍ ചര്‍ച്ചിലെ ജിസ്‌മയുടെ വീട്ടിലെ പൂന്തോട്ടത്തില്‍ പുല്ലു പറക്കുന്നതിന് ഉപയോഗിക്കുന്ന യന്ത്രത്തിലുണ്ടായ അപകടത്തിലാണ് മരണം സംഭവിച്ചിരിക്കുന്നത്. തലയിടിച്ചു വീണപ്പോള്‍ തലയില്‍ ആഴത്തിലേറ്റ മുറിവാണ് മരണത്തിലേക്ക് വഴി വെച്ചത്.
ചെംസ്‌ഫോര്‍ഡിലെ ബ്രൂം ഫീല്‍ഡ് ആശുപത്രിയില്‍ പീഡിയാട്രിക് രജിസ്‌ട്രാര്‍ ആയിരുന്നു ജിസിമ എലിസബത്ത് ജോസഫ്. സംസ്‌കാരം വ്യാഴാഴ്‌ച വൈകീട്ട് സെന്റ് മേരീസ് മദര്‍ ഓഫ് ഗോഡ് പള്ളിയുടെ സെമിത്തേരിയില്‍ നടക്കും.












Click it and Unblock the Notifications