Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒമാനില്‍ കാറിടിച്ച്‌ മലയാളി വീട്ടമ്മമാര്‍ മരിച്ചു

Blood
മസ്‌ക്കറ്റ്‌: ഒമാനില്‍ കാരപകടത്തില്‍ രണ്ട്‌ മലയാളി വീട്ടമ്മമാര്‍ മരിച്ചു. കന്യാകുമാരി സ്വദേശി ഗോപാലന്റെ ഭാര്യയും കോട്ടയം അയ്‌മനം പുലിക്കുട്ടിശേരിയില്‍ കരുണാകരന്‍ - ജാനകി ദമ്പതികളുടെ മകളുമായ സിന്ധു (42), തിരുവനന്തപുരം ഊരുട്ടമ്പലം നീറമണ്‍കുഴി മിനി ഭവനില്‍ ബിനുവിന്റെ ഭാര്യ റീന (28) എന്നിവരാണ്‌ അപകടത്തില്‍ മരണപ്പെട്ടത്‌.

ആപകടത്തില്‍ ഏഴുമാസം പ്രായമുള്ള കുഞ്ഞ്‌ ഉള്‍പ്പെടെ നാലു പേര്‍ക്ക്‌ പരിക്കും ഉണ്ട്‌. മരിച്ച സിന്ധുവിന്റേതാണ്‌ ഈ ഏഴുമാസം മാത്രം പ്രായമുള്ള കുഞ്ഞ്‌. രാത്രി പത്തരയോടെ ഇബ്രി സുലൈഫിലായിരുന്നു അപകടം.

ഇവര്‍ സഞ്ചരിച്ച കാര്‍ ഒമാന്‍ സ്വദേശിയുടെ വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുത്തു മടങ്ങുകയായിരുന്നു ഈ മലയാളി കുടുംബങ്ങള്‍.

മരിച്ച സിന്ധുവിന്റെ മകള്‍ ഫേബ, കാര്‍ ഓടിച്ചിരുന്ന തിരുവല്ല സ്വദേശി സണ്ണി മാത്യു ജോണ്‍, കൊട്ടാരക്കര കോടവട്ടം രാജന്‍ അലക്‌സാണ്ടര്‍ തോമസ്‌, കന്യാകുമാരി കന്നന്‍മൂട്‌ സ്വദേശി ജയരാജ്‌ എന്നിവര്‍ക്കാണ്‌ അപകടത്തില്‍ പരിക്കേറ്റത്‌.

കൂട്ടത്തില്‍ ഗുരുതരമായ പരിക്കേറ്റ ഫേബയെയും ജയരാജിനെയും കൗല ആശുപത്രിയിലും മറ്റു രണ്ടു പേരം ഇബ്രി ആശുപത്രിയിലുമാണ്‌ പ്രവേശിപ്പിച്ചിരിക്കുന്നത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+