Get Updates
Get notified of breaking news, exclusive insights, and must-see stories!

വിമാനകമ്പനികള്‍ പ്രവാസികളെ പിഴിയുന്നു

കഴിഞ്ഞ ഒന്നരമാസമായി ഒരു വിഭാഗം എയര്‍ഇന്ത്യ പൈലറ്റുമാര്‍ നടത്തിവരുന്ന സമരത്തിന്റെ മറവില്‍ വിമാനകമ്പനികള്‍ ഗള്‍ഫ് മേഖലയിലേക്കുള്ള ടിക്കറ്റ് നിരക്കുകള്‍ വന്‍തോതില്‍ ഉയര്‍ത്തിയിരിക്കുകയാണ്.

Airport March

ഇന്ത്യയില്‍ നിന്നുള്ള സാധാരണക്കാര്‍ ഏറെയും പണിയെടുക്കുന്ന പശ്ചിമേഷ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രാ ചെലവ് ഇതോടെ പതിന്മടങ്ങായി കുതിച്ചുയര്‍ന്നിരിക്കുകയാണ്. മുമ്പ് കോഴിക്കോട് നിന്ന് ദുബൈയിലേക്ക് 8000 രൂപയ്ക്ക് സഞ്ചരിക്കാമായിരുന്നു. ഇപ്പോള്‍ ആ സ്ഥാനത്ത് 20000നുമുകളില്‍ നല്‍കേണ്ടി വരും. ഖത്തര്‍, കുവൈത്ത്, സൗദി അറേബ്യ തുടങ്ങിയ ഇടങ്ങളിലേക്ക് 9000 മുതല്‍ 11000 വരെ ചാര്‍ജ്ജുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോള്‍ 34000ല്‍ എത്തി നില്‍ക്കുകയാണ്.

ഗള്‍ഫ് നാടുകളിലേക്കാള്‍ നാലിരട്ടി യാത്രാദൂരമുള്ള അമേരിക്കന്‍ രാജ്യങ്ങളിലേക്ക് ഈ നിരക്കിന്റെ പകുതിയില്‍ സഞ്ചരിക്കാന്‍ സാധിക്കും എന്ന വസ്തുത കൂടി കണക്കിലെടുക്കുമ്പോള്‍ പ്രവാസി മലയാളികള്‍ നേരിടുന്ന ചൂഷണത്തിന്റെ ആഴം വ്യക്തമാകുന്നത്. ഈ സാഹചര്യം മുതലെടുത്ത് ഖത്തര്‍ എയര്‍വെയ്‌സ്, ഒമാന്‍ എയര്‍വെയ്‌സ് തുടങ്ങിയ വിദേശ വിമാനക്കമ്പനികളും ടിക്കറ്റ് നിരക്ക് ഉയര്‍ത്തിയിട്ടുണ്ട്.

നഗ്നമായ ഈ ചൂഷണത്തിനെതിരേ അതിശക്തമായ പ്രതിഷേധമാണ് ഇപ്പോള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നത്. നാഷണല്‍ പ്രവാസി ലീഗിന്റെ നേതൃത്വത്തില്‍ കേരളത്തിലെ എയര്‍ഇന്ത്യ ഓഫിസുകളിലേക്ക് നടന്ന മാര്‍ച്ചില്‍ വന്‍പ്രതിഷേധമാണ് ഇരമ്പിയത്. വിമാനയാത്രികളെ ചൂഷണം ചെയ്യുന്നത് തടയാന്‍ ബാധ്യതപെട്ട ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷനും കേന്ദ്രസംസ്ഥാന സര്‍ക്കാറുകളും ഈ വിഷയത്തില്‍ കടുത്ത അനാസ്ഥയാണ് കാണിക്കുന്നതെന്നും ഇതിനെതിരേ ശക്തമായ പ്രക്ഷോഭം ആരംഭിക്കുമെന്നും ഇന്ത്യന്‍ നാഷണല്‍ ലീഗ് സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍ കെ അബ്ദുള്‍അസീസ് വണ്‍ ഇന്ത്യയോട് പറഞ്ഞു. നാഷണല്‍ പ്രവാസി ലീഗിന്റെ ആഭിമുഖ്യത്തില്‍ മലപ്പുറം എയര്‍ഇന്ത്യ ഓഫിസിലേക്ക് നടന്ന മാര്‍ച്ച് എന്‍കെ അബ്ദുള്‍അസീസ് ഉദ്ഘാടനം ചെയ്തു.

ഐഎന്‍എല്‍ സംസ്ഥാന പ്രസിഡന്റ് സിപി അബ്ദുള്‍വഹാബ്, സിഎച്ച് മുസ്തഫ, കെ മുഹമ്മദ്കുട്ടി, ഇകെ സമ്മദ് ഹാജി എന്നിവര്‍ സംസാരിച്ചു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+