കടലില്‍ കാണാതായ 3 സഹോദരന്‍മാരുടെ മൃതദേഹം കിട്ടി
മനാമ: അഞ്ചു ദിവസം മുമ്പ് കടലില്‍ വെള്ളത്തില്‍ മുങ്ങി കാണാതായ മൂന്നു സഹോദരന്‍മാരില്‍ മൂന്നാമന്റെയും മൃതശരീരവും കണ്ടുകിട്ടി. മൃതശരീരത്തിനായി തിരച്ചില്‍ നടത്തിയിരുന്ന രക്ഷാ, സുരക്ഷാ പ്രവര്‍ത്തകരാണ് മൃതദേഹം കണ്ടെടുത്തത്.
സഹോദരങ്ങള്‍ വെള്ളത്തില്‍ മുങ്ങി എന്നു കരുതപ്പെടുന്ന ബീച്ച് ആയ അബു ഫെതനാസ് ബീച്ചില്‍ നിന്നും 13 കിലോമീറ്റര്‍ അകലെ നിന്നും ആണ് മൃതദേഹം കണ്ടു കിട്ടിയിരിക്കുന്നത്.
മൂന്നു സഹോദരന്‍മാരും ഒരുമിച്ച് ഒരു സായാഹ്നം മൊത്തം അബു ഫെതനാസ് ബീച്ചില്‍ കഴിച്ചുകൂട്ടിയ ശേഷം വൈകുന്നേരമാണ് മുങ്ങിപ്പോയത്.
വെള്ളത്തില്‍ മുങ്ങി മണിക്കൂറുകള്‍ക്കകം തന്നെ പൊലീസ് നടത്തിയ തിരച്ചിലില്‍ മറ്റു രണ്ട് മൃതദേഹങ്ങളും ലഭിച്ചിരുന്നു. നിരവധി ഡൈവിങ് വിദഗ്‌ധന്‍മാരും തീരദേശ സേനയും മറ്റും മൃതദേഹങ്ങള്‍ കണ്ടെടുക്കുന്നതിനായി അശ്രാന്ത പരിശ്രമം നടത്തി വരികയായിരുന്നു.
സംഭവത്തെ തുടര്‍ന്ന് അപകട മേഖലകളില്‍ നീന്താനിറങ്ങാതെ ശ്രദ്ധിക്കണം എന്ന് അധികൃതര്‍ സമീപവാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. വളരെ ശക്‌മായ തിരമാലകളാണ് മൂന്നു സഹോദരന്‍മാരുടെയും ജീവന്‍ ഒന്നിച്ചപഹരിക്കാന്‍ കാരണമായത് എന്നാണ് പരിസരവാസികള്‍ അഭിപ്രായപ്പെട്ടത്.












Click it and Unblock the Notifications