ടാക്‌സിയിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു
റാസല്‍ഖൈമ: ടാക്‌സിയിടിച്ച് സൈക്കിള്‍ യാത്രക്കാരന്‍ മരിച്ചു. ബുധനാഴ്‌ച വൈകീട്ടാണ് അപകടം നടന്നത്. റാസല്‍ഖൈമയിലെ അല്‍ ധയാ ഭാഗത്താണ് സംഭവം.
ഏഷ്യക്കാരനായ സൈക്കിള്‍ യാത്രക്കാരന്‍ അപകടം നടന്നയുടനെ സംഭവ സ്ഥലത്തു തന്നെ മരിക്കുകയാണുണ്ടായത്. സൈക്കിള്‍ ഇടിച്ച ടാക്‌സിയുടെ ഡ്രൈവറെ അപ്പോള്‍ തന്നെ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇയാളെ ഇപ്പോള്‍ പ്രോസിക്യൂഷനു കൈമാറിയിരിക്കുകയാണ്.
അപകടത്തില്‍ പാടെ തകര്‍ന്നു പോയ മൃതശരീരം ഇപ്പോള്‍ സ്‌ഖാര്‍ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഡ്രൈവിങ്ങിലെ അശ്രദ്ധയാണ് അപകട കാരണം എന്നാണ് പൊലീസ് പറയുന്നത്.
വണ്ടിയോടിക്കുന്നവര്‍ ട്രാഫിക് നിയമങ്ങള്‍ കൂടുതല്‍ ശ്രദ്ധിക്കണം. ട്രാഫിക് നിയമങ്ങള്‍ തെറ്റിക്കുന്നതും, അശ്രദ്ധയോടെയുള്ള ഡ്രൈവിങ്ങും ആണ് ഇത്തരം അപകടങ്ങള്‍ ഉണ്ടാക്കുന്നത്. അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.












Click it and Unblock the Notifications