ആളില്ലാത്ത വില്ലയില്‍ മോഷണം

കേസ് സംബന്ധിച്ച വിചാരണ റാസല്‍ ഖൈമ ക്രിമിനല്‍ കോടതിയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. മോഷണത്തിനും മറ്റുള്ളവരുടെ സ്വത്തിന് കേടുപാടു വരുത്തിയതിനും ഈ കേസില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്‌തിട്ടുണ്ട്.
അര്‍ദ്ധരാത്രി ആരും ഇല്ലാത്ത ഒരു വില്ല നോക്കി മോഷണത്തിന് തിരഞ്ഞെടുക്കുകയായിരുന്നു ഇയാള്‍. ഏതാണ്ട് 338,000 ദിര്‍ഹം വിലയുള്ള ആഭരണങ്ങളാണ് ഇയാള്‍ ഒമാനില്‍ വെറും 13,700 ദിര്‍ഹത്തിന് വിറ്റുകളഞ്ഞത്.
വില്ലയില്‍ തിരിച്ചെത്തിയ വീട്ടുടമസ്ഥനാണ് തന്റെ വില്ലയില്‍ മോഷണം നടന്ന കാര്യം പൊലീസില്‍ റിപ്പോര്‍ട്ട് ചെയ്‌തത്. പ്രതി കുറ്റം സമ്മതിച്ചതായാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. കേസിന്റെ വിചാരണ കോടതിയില്‍ തുടരുകയാണ്.












Click it and Unblock the Notifications