അബുമൂസ:അമേരിക്കയുടെ പിന്തുണ യുഎഇയ്‌ക്ക്

യുഎഇയുടെ മൂന്ന് ദ്വീപുകള്‍ വര്‍ഷങ്ങളായി ഇറാന്‍ അധിനിവേശപ്പെടുത്തിയിരിക്കുകയാണ്. ഇതില്‍ അബി മൂസ ദ്വീപിലേക്ക് ഇറാന്‍ പ്രസിഡന്റ് അഹമ്മദി നജാദ് നടത്തിയ സന്ദര്‍ശനം ആണ് ഇരു രാജ്യങ്ങളും തമ്മിലുള്ള വിള്ളലിന്റെ അകലം കൂട്ടിയത്.
വര്‍ഷങ്ങളായി യുഎഇയും ഇറാനും ഇടയില്‍ നിലനിന്നിരുന്ന ശീതസമരം നജാദിന്റെ ഈ അബു മൂസ സന്ദര്‍ശനത്തോടെ മറനീക്കി പുറത്തു വന്നു. ഇരു രാജ്യങ്ങള്‍ക്കുമിടയില്‍ ഉള്ള പ്രശ്‌നങ്ങള്‍ ഉഭയകക്ഷി ചര്‍ച്ചകളിലൂടെ പരിഹാരം കാണാന്‍ കാര്യക്ഷമമായ ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുന്നതിനിടയില്‍ ആയിരുന്നു നജാദിന്റെ ഭാഗത്തു നിന്നും അപ്രതീക്ഷിത നീക്കം ഉണ്ടായത്.
വൈറ്റ് ഹൗസില്‍ വെച്ചായിരുന്നു ഒബാമയുടെയും അബുദാബി കിരീടാവകാശിയുടെയും കൂടിക്കാഴ്‌ച നടന്നത്. ഇറാന്‍ അധിനിവേശപ്പെടുത്തിയിരിക്കുന്ന യുഎഇ ദ്വീപുകളായ അബു മൂസ, ഗ്രേറ്റര്‍, ലെസ്സര്‍ തമ്പ് ദ്വീപുകള്‍ എന്നിവയുടെ അവകാശ തര്‍ക്കം എത്രയും പെട്ടെന്ന് സമാധാനപൂര്‍ണ്ണമായ ചര്‍ച്ചയിലൂടെ പരിഹരിക്കണം എന്ന് ഇരുവരും കൂടിക്കാഴ്‌ചയില്‍ അഭിപ്രായപ്പെട്ടു.












Click it and Unblock the Notifications